Wednesday 14 August 2019 06:49 PM IST : By ബീന മാത്യു

ഗോതമ്പുപൊടി കൊണ്ട് ചിക്കൻ പാൻകേക്ക്

_REE5572

കുട്ടികൾക്കായി ഇതാ ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ്. ഗോതമ്പുപൊടി കൊണ്ട് തയാറാക്കുന്ന ചിക്കൻ പാൻകേക്ക് റെസിപ്പി ഇതാ... 

1. ഗോതമ്പുപൊടി – ഒന്നരക്കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

മുട്ട – ഒന്ന്

പാൽ – രണ്ടു കപ്പ്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. ചിക്കൻ മിൻസ് – അരക്കപ്പ്

5. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കലക്കി മാവു തയാറാക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ ഇതിലേക്കു ചിക്കൻ ചേർത്തിളക്കി അൽപം വെള്ളം തളിച്ച് ചെറുതീയിൽ അടച്ചു വച്ചു വേവിച്ചെടുക്കണം. മല്ലിയിലയും ചേർത്തിളക്കി വയ്ക്കണം.

∙ ഈ കൂട്ട് യോജിപ്പിച്ചു വച്ചിരിക്കുന്ന മാവിൽ ചേർത്തിളക്കി യോജിപ്പിക്കുക.

∙ നോൺസ്റ്റിക് തവ ചൂടാക്കി അൽപാൽപം വീതം മാവു കോരിയൊഴിച്ചു ദോശ പോലെ ചുട്ടെടുക്കണം.

Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam