Tuesday 23 July 2019 04:39 PM IST : By ബീന മാത്യു

കൊതിയൂറും ചിക്കൻ പാൻറോൾ വീട്ടിലുണ്ടാക്കാം

chicken-panroll ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ചേരുവകള്‍

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചിയും പച്ചമുളകും പൊടിയായി അരിഞ്ഞത് – ഓരോ വലിയ സ്പൂൺ

3. ബീന്‍സും കാരറ്റും പൊടിയായി അരിഞ്ഞത് – അരക്കപ്പ് വീതം

4. കാബേജ്, കാപ്സിക്കം എന്നിവ പൊടിയായി അരിഞ്ഞത് – അരക്കപ്പ് വീതം

5. ചിക്കൻ വേവിച്ചു പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. കുരുമുളകുപൊടി – പാകത്തിന്

പാൻകേക്കിന്

7. മൈദ – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

8. പാൽ – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

9. മുട്ട – ഒന്ന്, അടിച്ചത്

10. റൊട്ടിപ്പൊടി – രണ്ടു കപ്പ്

11. മുട്ട അടിച്ചത് – രണ്ട്

12. എണ്ണ – ‌വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി  രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റിയ ശേഷം കാരറ്റും ബീൻസും ചേർത്തു വഴറ്റുക.

∙ ഇതിലേക്കു കാബേജും കാപ്സിക്കവും ചേർത്തു വഴറ്റിയ ശേ ഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ അടച്ചു വച്ചു വേവിച്ച ശേഷം പാകത്തിനു കുരുമുളകുപൊടി ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.

∙ പാൻകേക്ക് തയാറാക്കാൻ മൈദയും ഉപ്പും ചേർത്തിടയണം. ഇതിലേക്കു പാലും വെള്ളവും മെല്ലേ ചേർത്തു കട്ട കെട്ടാതെ യോജിപ്പിക്കുക. മുട്ട അടിച്ചതു ചേർത്തിളക്കി നന്നായി അടിച്ചു യോജിപ്പിച്ചു മാവു തയാറാക്കുക.

∙ നോൺസ്റ്റിക് പാൻ ചൂടാക്കി മയം പുരട്ടി അൽപം വീതം മാവു കോരിയൊഴിച്ചു പാൻകേക്കുകൾ തയാറാക്കുക.

∙ ഓരോ പാൻകേക്കിന്റെയും ഒരു വശത്ത് ഓരോ വലിയ സ്പൂ ൺ ഫില്ലിങ് വച്ച്, ഇരുവശത്തു നിന്നും അകത്തേക്കു മടക്കി വയ്ക്കുക.

∙ ഇനി ഇതു മുറുകെ ചുരുട്ടിയെടുക്കണം.

∙ ഓരോ പാൻറോളും മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയി ൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ ഏകദേശം 18 പാൻറോൾ തയാറാക്കാം.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി.എൻ. വാസു, മലയാള മനോരമ, കോട്ടയം.

Tags:
  • Pachakam
  • Snacks