ചിക്കൻ വരട്ട്
1.ചിക്കൻ – 750 ഗ്രാം
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മുളകുപൊടി – അര വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – പത്ത് അല്ലി
കശുവണ്ടിപ്പരിപ്പ് – അഞ്ച്
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – നാല്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
6.സവാള – ഒരു വലുത്, അരിഞ്ഞത്
7.ചൂടുവെള്ളം – ഒരു കപ്പ്
8.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്ത് അരച്ചു മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.
∙സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ചിക്കൻ കഷണങ്ങളഅ ചേർത്തിളക്കി ചൂടുവെള്ളം ഒഴിച്ചു മൂടിവച്ചു വേവിക്കുക.
∙വെന്തു വെള്ളം വറ്റി പാകമാകുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.