Friday 12 August 2022 03:19 PM IST

കൊതിപ്പിക്കും ചിക്കൻ വെജിറ്റബിൾ സാലഡ്; നോൺ- വെജ് പ്രേമികള്‍ക്ക് ഒരുഗ്രന്‍ ഹെല്‍ത്തി റെസിപ്പി

Tency Jacob

Sub Editor

_REE1301 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ബേസിൽ പൗലോ

ചിക്കൻ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്

മഷ്‌റൂം വേവിച്ചത് – അരക്കപ്പ്

ചെറി ടുമാറ്റോ – നാല് എണ്ണം

സുക്കീനി ചെറിയ ചതുരക്കഷണങ്ങളാക്കിയത് –

അരക്കപ്പ്

കോൺ വേവിച്ചത് – കാൽക്കപ്പ്

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വൈറ്റ് പെപ്പർ പൗഡർ – അര ചെറിയ സ്പൂൺ

ഒലിവ് ഓയിൽ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാകം ചെയ്ത ചിക്കൻ, കൂൺ, കോൺ, സുക്കീനി, ചെറി ടുമാറ്റോ എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്ക് നാരങ്ങാനീരും ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.

∙ അൽപം ഒലിവ് ഓയിലും ചേർത്ത് സാലഡ് ആയി വിളമ്പാം.

Tags:
  • Pachakam