Friday 01 July 2022 03:11 PM IST : By ബീന മാത്യു

ചായയ്‌ക്കൊപ്പം സ്‌പെഷൽ രുചിയിൽ ചിക്കൻ റാപ്പ്; ഈസി റെസിപ്പി

_BCD0446

1. എണ്ണ – ഒരു വലിയ സ്പൂണ്‍

ഇഞ്ചി – എട്ടു ഗ്രാം

വെളുത്തുള്ളി – എട്ട് വലിയ അല്ലി

മുളകുപൊടി – കാല്‍–അര ചെറിയ സ്പൂണ്‍

ഗരംമസാല – മുക്കാല്‍ ചെറിയ സ്പൂണ്‍

ഏലയ്ക്ക – രണ്ട്

പെരുംജീരകം – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

ചീസ് ഗ്രേറ്റ് ചെയ്തത് – 30 ഗ്രാം

നാരങ്ങാനീര് – ഒന്നര വലിയ സ്പൂണ്‍

മുട്ട – ഒന്ന്

കടലമാവ് – രണ്ടു വലിയ സ്പൂണ്‍

2. ചിക്കന്‍ എല്ലില്ലാതെ – 500 ഗ്രാം

3. വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂണ്‍

4. സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

5. തക്കാളി – രണ്ട്, അരിഞ്ഞത്

6. ചാട്ട്മസാല – അര ചെറിയ സ്പൂണ്‍

7. പുതിന–മല്ലി ചട്നി – 150 മില്ലി

8. ലെറ്റൂസ് – എട്ട് ഇല

9. ചപ്പാത്തി – എട്ട്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അരച്ച് അരപ്പു തയാറാക്കുക.

∙ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി അരപ്പു പുരട്ടി മൂന്ന്–നാലു മണിക്കൂര്‍ ഫ്രിജില്‍ വയ്ക്കണം.

∙ പാനില്‍ വെണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ തക്കാളിയും ചേര്‍ത്തു വഴറ്റിയ ശേഷം ചിക്കന്‍ ചേര്‍‌ ത്തു വഴറ്റണം.

∙ നന്നായി വഴന്ന ശേഷം അടച്ചു വച്ചു ചിക്കന്‍ വേവിക്കുക. പിന്നീട് തുറന്നു വച്ചു വെള്ളം വറ്റിച്ചെടുക്കണം. ചാട്ട്മസാലയും ചേര്‍ത്തിളക്കി വാങ്ങാം.

∙ ഓരോ ചപ്പാത്തിയുടെയും നടുവില്‍ ലെറ്റൂസ് വച്ച ശേഷം മുകളില്‍ ചിക്കന്‍ മിശ്രിതം വയ്ക്കണം. ഇതിനു മുകളില്‍ ഒന്നര–രണ്ടു വലിയ സ്പൂണ്‍ ചട്നി തൂകി അമര്‍ത്തി ചുരുട്ടിയെടുക്കാം.

ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

Tags:
  • Pachakam