Thursday 26 September 2019 12:56 PM IST : By സ്വന്തം ലേഖകൻ

മുളകിട്ടു കാച്ചിയ കോഴിയും മുട്ടപത്തിരിയും; മലബാറിന്റെ മാജിക് രുചിക്കൂട്ട് ഇതാ!

mulakittu-kachiya-kozhi

മുളകിട്ടു കാച്ചിയ കോഴി

1. ചിക്കൻ – 500 ഗ്രാം, കഷണങ്ങളാക്കിയത്

2. തക്കാളി – രണ്ട്

3. വറ്റൽമുളക് – 15 എണ്ണം

4. എണ്ണ – പാകത്തിന്

5. ഉപ്പ് – പാകത്തിന്

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കറുവേപ്പില – ഒരു പിടി

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ തക്കാളി നാലായി മുറിച്ച് ടെഫാൽ മാനുവൽ ചോപ്പറിലാക്കി പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ വറ്റൽമുളക് ടെഫാൽ ഗ്രൈൻഡ് ഫോഴ്സ് മിക്സർ ഗ്രൈൻഡറിന്റെ ചെറിയ ജാറിലാക്കി അൽപം വെള്ളമൊഴിച്ച് അരച്ചെടുക്കുക.

∙ ടെഫാൽ കഡായിയിൽ എണ്ണ ചൂടാക്കി മുളക് അരച്ചത് മൂപ്പിക്കുക.

∙ ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേർത്തു നന്നായി വഴറ്റുക.

∙ തക്കാളി വെന്തുടഞ്ഞശേഷം ചിക്കൻ ചേർത്തിളക്കുക.

∙ ഉപ്പ്, ഗരംമസാലപ്പൊടി, കറിവേപ്പില എന്നിവ ചേർത്തക്കുക.

∙ ചിക്കൻകഷമങ്ങളിൽ മസാല പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ അടുപ്പിൽ നിന്നു വാങ്ങാം.

മുട്ടപത്തിരി

1. മൈദ – ഒരു കപ്പ്

തേങ്ങാപ്പാൽ – ഒരു കപ്പ്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

മുട്ട – ഒന്ന്

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചേരുവകളെല്ലാം യോജിപ്പിച്ച് ദോശമാവിന്റ പരുവത്തിൽ മിശ്രിതം തയാറാക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.

∙ ടെഫാൽ ഫ്രൈയിങ് പാൻ ചൂടാക്കി മാവ് കോരിയൊഴിച്ച് പത്തിരി ചുട്ടെടുക്കുക.

Tags:
  • Non-Vegertarian Recipes
  • Pachakam