കൂർക്ക തോരൻ
1. കൂർക്ക തൊലി കളഞ്ഞു വേവിച്ചു കനം കുറച്ചരിഞ്ഞത് – രണ്ടു കപ്പ്
2. എണ്ണ – ഒരു വലിയ സ്പൂൺ
3. കടുക് – ഒരു ചെറിയ സ്പൂൺ
ഉഴുന്ന് – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
കറിവേപ്പില – നാലു തണ്ട്
4. സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കൂർക്ക വേവിച്ചുടച്ചോ കനം കുറച്ച് അരിഞ്ഞോ വ യ്ക്കണം.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ സവാള ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ കൂർക്ക ചേർത്തിളക്കുക.
∙ ഇതിലേക്കു തേങ്ങ ചുരണ്ടിയതും ഉപ്പും ചേർത്തു കുഴഞ്ഞുപോകാതെ ഇളക്കി വാങ്ങി ചോറിനൊപ്പം ചൂടോടെ വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.