Monday 13 July 2020 03:59 PM IST : By സ്വന്തം ലേഖകൻ

മധുരകരമാകട്ടെ നിമിഷങ്ങൾ ചോക്‌ലെറ്റ് ബ്ലിസ്സിനൊപ്പം; ഈസി റെസിപ്പി ഇതാ!

Chocolate Bliss

ചോക്‌ലെറ്റ് ബ്ലിസ്സ്

1. ചോക്‌ലെറ്റ് ബിസ്ക്കറ്റ്/ചോക്‌ലെറ്റ് േകക്ക് – 100 ഗ്രാം, പൊടിച്ചത്

2. മുട്ട മഞ്ഞ – രണ്ടു മുട്ടയുടേത്

പാൽ – ഒരു കപ്പ്

കോൺഫ്ളോർ – ഒന്നര ചെറിയ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

3. വൈറ്റ് ചോക്‌ലെറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ് നിറയെ

4. ക്രീം ചീസ് – രണ്ടു വലിയ സ്പൂൺ

വനില എസ്സൻസ് – അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ചെറിയ ഗ്ലാസുകളുടെ അടിയിൽ ചോക്‌ലെറ്റ് ബിസ്ക്കറ്റ് പൊടിച്ചതു നിരത്തുക.

∙മുട്ട മഞ്ഞയും പാലും കോൺഫ്ളോറും കണ്ടൻസ്ഡ് മിൽ ക്കും ചുവടുകട്ടിയുള്ള പാത്രത്തിലാക്കി നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്തു വച്ച് ഇടത്തരം തീയിൽ‌ കുറുക്കുക.

∙കുറുകി വരുമ്പോൾ ഇതിലേക്കു വൈറ്റ് ചോക്‌ലെറ്റ് ചേർത്തിളക്കി അലിഞ്ഞു വരുമ്പോൾ വാങ്ങുക.

∙ചൂടാറിയ ശേഷം ക്രീം ചീസും വനില എസ്സൻസും േചർത്തു ബിസ്ക്കറ്റിനു മുകളിൽ ഒഴിച്ച് അഞ്ചാറു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മുകളിൽ കൊക്കോ പൗഡർ വിതറി ചെ റിയും പുതിനയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.