Monday 09 May 2022 02:06 PM IST : By Bina Mathew

അവധിക്കാലം ആഘോഷമാക്കാൻ എക്ലെയർ, ആരെയും കൊതിപ്പിക്കും രുചി!

eclair

എക്ലെയർ

1.വെണ്ണ – നാലു വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

പാൽ – കാൽ കപ്പ്

2.മൈദ – അരക്കപ്പ്

3.മുട്ട – രണ്ട്

ഫില്ലിങ്ങിന്

4.കൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

5.പാൽ – അരക്കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

6.വനില എസ്സൻസ് – രണ്ടു ചെറിയ സ്പൂൺ

ഗ്ലേസ് ഐസിങ്ങിന്

7.ഐസിങ്ങ് ഷുഗർ – 125 ഗ്രാം

കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ

8.ചെറുചൂടു വെള്ളം – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1500C ൽ ചൂടാക്കിയിടുക.

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു ബൗളിലാക്കി അടുപ്പത്തു വച്ചു തിളപ്പിക്കുക.

∙വെണ്ണ ഉരുകുമ്പോൾ വാങ്ങി മൈദ ഒന്നാകെ ചേർത്തു നന്നായി ഇളക്കി വേവിക്കണം.

∙തുടരെയിളക്കി മാവ് പാത്രത്തിന്റെ വശങ്ങളിൽ നിന്നു വിട്ട്, നടുവിൽ ഒരു ഉരുളയായി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ചൂടാറിത്തുടങ്ങുമ്പോൾ മുട്ട അടിച്ചതു ചേർ‌ത്തു നല്ല മയമാകും വരെ ഇളക്കി പൈപ്പ് ചെയ്യാവുന്ന പരുവത്തിനാക്കുക.

∙ബേക്കിങ് ഷീറ്റിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ പൈപ്പ് ചെയ്യാം.

∙ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക. പിന്നീട് അവ്ന്റെ ചൂട് 1500C ആയി കുറച്ച്, ഒന്നര മണിക്കൂർ ബേക്ക് ചെയ്യണം. ലൈറ്റ് ബ്രൺ നിറമാകുന്നതാണ് പാകം.

∙അവ്നിൽ നിന്നെടുത്ത് ചൂടാറുമ്പോൾ ഒരു വശം മെല്ലേ മുറിച്ച് ഉള്ളിലേക്ക് ഫില്ലിങ് പൈപ്പ് ചെയ്യുക.

∙ഫില്ലിങ് തയാറാക്കാൻ കോൺഫ്‌ളോർ അൽപം പാലിൽ കലക്കി വയ്ക്കണം.

∙അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ കോൺഫ്‌ളോർ ചേർത്തു തുടരെയിളക്കണം.

∙അടുപ്പിൽ നിന്നു വാങ്ങി എസ്സന്‍സ് ചേർത്തിളക്കി ചൂടാറിയ ശേഷം ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിക്കുക. നല്ല കുറുകി ഇരിക്കണം.

∙ഏഴാമത്തെ ചേരുവ ഇടഞ്ഞു യോജിപ്പിച്ച്, ഒഴിച്ചു പരത്താവുന്ന പാകത്തിനാക്കണം. സ്പൂണിനു പുറകിൽ പിടിച്ചിരിക്കുന്ന പരുവമാണു പാകം. ഇതാണ് ഐസിങ്.

∙ഫില്ലിങ് നിറച്ച എക്ലെയറിനു മുകളിൽ ഐസിങ് ഒഴിച്ചു സെറ്റ് ചെയ്യാന്‍ വയ്ക്കുക.

∙ഏകദേശം 10 എക്ലെയർ ഉണ്ടാക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts