Thursday 08 October 2020 12:47 PM IST : By ബീന മാത്യു

ചോക്‌ലെറ്റ് പ്രേമികൾക്കായി കൊതിപ്പിക്കുന്ന വിഭവം; യമ്മി ചോക്‌ലെറ്റ് മൂസ് വീട്ടിലുണ്ടാക്കാം

Chocolate-moose ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ഡാർക്ക് ചോക്‌ലെറ്റ് – 120 ഗ്രാം

2. തിക്ക് ക്രീം – 120 മില്ലി

3. മുട്ട – രണ്ട്

4. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു ഓറഞ്ചിന്റേത് അല്ലെങ്കിൽ റം / ബ്രാൻഡി ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

പാകം െചയ്യുന്ന വിധം

∙ ചോക്‌ലെറ്റ് ഒരു ബൗളിലാക്കി വയ്ക്കുക.

∙ ക്രീം ഒരു പാനിലാക്കി നല്ല തീയിൽ വച്ചു തിളപ്പിച്ചു ചോക്‌ലെറ്റിനു മുകളിലേക്ക് ഒഴിച്ചു തുടരെയിളക്കണം. ചോക്‌ലെറ്റ് മുഴുവനായി ഉരുകുന്നതാണു പാകം.

∙ മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക.

∙ മുട്ട മഞ്ഞ ചോക്‌ലെറ്റ് മിശ്രിതത്തിൽ ചേർത്തടിക്കുക. ഇതിനൊപ്പം ആവശ്യമെങ്കിൽ നാലാമത്തെ ചേരുവ ചേർക്കാം.

∙ ഒട്ടും എണ്ണമയമില്ലാത്ത മറ്റൊരു ബൗളിൽ മുട്ടവെള്ള ചേർത്തു നന്നായി അടിക്കുക. നല്ല ബലം വരുമ്പോൾ ഇതു ചോക്‌ലെറ്റ് മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ വിളമ്പാനുള്ള ബൗളുകളിലാക്കി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വച്ചു സെറ്റ് ചെയ്യുക.

∙ നട്സ് പൊടിയായി അരിഞ്ഞതോ ചോക്‌‌‌ലെറ്റ് ഗ്രേറ്റ് ചെയ്തതോ കൊണ്ട് അലങ്കരിക്കാം.

Tags:
  • Desserts
  • Pachakam