Wednesday 17 October 2018 04:42 PM IST : By സ്വന്തം ലേഖകൻ

കരിക്ക്– ചോക്‌ലെറ്റ് സൂപ്പ് വിത്ത് ചോക്കോ ബ്രെഡ്

chocho-soup

ചേരുവകൾ

1.    വെണ്ണ – 25 ഗ്രാം
2.    ബദാം ചൂടുവെള്ളത്തിലിട്ടെടുത്തു തണുത്ത
    വെള്ളത്തിലിട്ടു തൊലി കളഞ്ഞത് – കാൽ കപ്പ്
    കരിക്ക് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
3.    സെമിസ്വീറ്റ് ചോക്‌ലെറ്റ് – 150 ഗ്രാം
4.    പാൽ – ഒന്നരക്കപ്പ്
    കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
    പഞ്ചസാര – അരക്കപ്പ്
    കറുവാപ്പട്ട പൊടിച്ചത് – അര െചറിയ സ്പൂൺ
5.    വിപ്പിങ് ക്രീം – കാൽ കപ്പ്

ബ്രെഡിന്

6.    കൊക്കോ പൗഡർ – 25 ഗ്രാം
    ചൂടു വെള്ളം – 60 മില്ലി
7.    മൈദ – 180 ഗ്രാം
    ബേക്കിങ് പൗഡർ – അഞ്ചു ഗ്രാം
    ഉപ്പ് – ഒരു നുള്ള്
8.    വെണ്ണ – 225 ഗ്രാം
9.    പഞ്ചസാര – 250 ഗ്രാം
    വനില – ഒന്നര ചെറിയ സ്പൂൺ
10.    മുട്ട – നാല്
11.    ചോക്‌ലെറ്റ് ഉരുക്കിയത് – 25 ഗ്രാം
    പാൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം


∙    ചുവടുകട്ടിയുള്ള പാത്രത്തിൽ വെണ്ണ ചൂടാക്കി ബദാമും കരിക്കും ചേർത്തു വഴറ്റുക.
∙    ചോക്‌ലെറ്റ് ഒരു പാത്രത്തിലാക്കി, തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കി കരിക്ക് മിശ്രിതത്തിൽ ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കണം.
∙    മറ്റൊരു പാനിൽ നാലാമത്തെ േചരുവ കട്ടകെട്ടാതെ യോജിപ്പിച്ച് അടുപ്പത്തു വച്ചിളക്കി കുറുകി വരുമ്പോൾ വാങ്ങി ചോക്‌ലെറ്റ് മിശ്രിതത്തിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങി വിപ്പ്ഡ് ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙    അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙    കൊക്കോ പൗഡർ ചൂടുവെള്ളം ചേർത്തിളക്കി അലിയിച്ച ശേഷം ചൂടാറാൻ വയ്ക്കണം.
∙    മൈദയും ബേക്കിങ് പൗഡറും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു നന്നായി അടിക്കണം.
∙    ഇതിലേക്കു വെണ്ണ ചേർത്തടിച്ചു മയം വരുമ്പോൾ മുട്ട ഓരോന്നായി ചേർത്തടിക്കുക.
∙    ഇതിലേക്കു ചൂടാറിയ കൊക്കോ മിശ്രിതവും ചോക്‌ലെറ്റ് ഉരുക്കിയതും പാലും ചേർത്തടിക്കുക.
∙    ഈ മിശ്രിതം മയം പുരട്ടിയ ബേക്കിങ് പാനിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 60 മിനിറ്റ് ബേക്ക് ചെയ്യുക.
∙    ചോക്‌ലെറ്റ് സൂപ്പിനൊപ്പം വിളമ്പാം.

റെസിപ്പി: വീണ അഖിൽ (വനിത പാചകറാണി 2018)