Friday 06 December 2019 06:06 PM IST : By സ്വന്തം ലേഖകൻ

കേക്ക് മേയ്ക്കിങ്ങിൽ പുത്തൻ അറിവുകൾ പകർന്ന് ‘വനിത പാചകം’ പരിശീലന ക്ലാസ്!

cake-tips667hjuj

കേക്ക് ബേക്കിങ്ങിന്റെ കൊതിപ്പിക്കും സുഗന്ധവുമായി ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി. കോട്ടയം എംഎം പബ്ലിക്കേഷൻസിന്റെ ഓഫിസിലാണ് ക്രിസ്മസിന് ഇരട്ടി മധുരം പകരാൻ കേക്ക് നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. നവംബർ 30ന് മലയാള മനോരമ വനിത പാചകം മാസികയുടെയും ആഭിമുഖ്യത്തിൽ പാചകവിദഗ്ധ ബാവ ആർ. ലൂക്കോസ് വെട്ടിയിൽ ആണ് ക്ലാസ് നടത്തിയത്. എൽജിയുടെ നേതൃത്വത്തിൽ പാചകം എങ്ങനെ ആരോഗ്യകരമാക്കാം എന്ന ക്ലാസും ഇതിനൊപ്പം നടന്നു. 750 രൂപയായിരുന്നു ഫീസ്. 

ക്ലാസിൽ പങ്കെടുത്തവർക്ക് 600 രൂപ വില വരുന്ന വനിത പാചകം മാസിക ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ്. നാവിൽ രുചി മധുരം നിറയ്ക്കുന്ന ചോക്‌ലെറ്റ് കാരറ്റ് കേക്ക് വിത് പീനട്ട് ബട്ടർ ഐസിങ്, ചോക്‌ലെറ്റ് ബ്രൗണി കേക്ക്, ഓറഞ്ച് ഷിഫോൺ പുഡിങ് കേക്ക് എന്നിവ ഉണ്ടാക്കുന്ന വിധമാണ് ക്ലാസിൽ പരിശീലിപ്പിച്ചത്. 

വീട്ടമ്മമാർക്ക് ഹോബി എന്നതിൽ ഉപരി ഹോംമെയ്ഡ് കേക്കുകളുടെ വിപണന സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് ഇത്തരം ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. കേക്ക് മേയ്ക്കിങ്ങിന്റെ പുത്തൻ അറിവുകൾ കൈപ്പിടിയിലാക്കിയ സന്തോഷവുമായാണ് ഓരോരുത്തരും ക്ലാസിൽ നിന്നു പുറത്തുവന്നത്.

Tags:
  • Pachakam