ക്രിസ്മസ് സ്പെഷൽ ഫ്രൂട്ട് കേക്ക്
1.മൈദ – ഒരു കപ്പ് (250 മില്ലി കപ്പ്) 120 ഗ്രാം
ബേക്കിങ് പൗഡർ – മുക്കാല്‍ ചെറിയ സ്പൂൺ
ബേക്കിങ് സോഡ – കാൽ ചെറി സ്പൂൺ
2.കേക്ക് മസാല – ഒരു ചെറിയ സ്പൂൺ
(കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ജാതിക്ക ചേർത്തു പൊടിച്ചത്)
3.മുട്ട – രണ്ട് ഇടത്തരം, തണുപ്പില്ലാത്തത്
4.കിസ്മിസ് – 50 ഗ്രാം
കറുത്ത ഉണക്കമുന്തിരി – 75 ഗ്രാം
ചെറി വിളയിച്ചത് – 25 ഗ്രാം
ഓറഞ്ച് തൊലി – 25 ഗ്രാം
മിക്സ്ഡ് ഡ്രൈ ഫ്രൂട്ട്സ് – 20 ഗ്രാം
ഇഞ്ചി വിളയിച്ചത് – 25 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
5.മുന്തിരി വൈൻ – രണ്ടു–മൂന്നു വലിയ സ്പൂൺ
6.പഞ്ചസാര പൊടിച്ചത് – 125 ഗ്രാം
7.വെണ്ണ – 125 ഗ്രാം
8.കാരമൽ സിറപ്പിന്
പഞ്ചസാര – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
ചൂടുവെള്ളം – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
9.ഓറഞ്ച് ജ്യൂസ് – ഒരു വലിയ സ്പൂൺ
തേൻ – ഒരു വലിയ സ്പൂൺ
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
ഓറഞ്ച് എസ്സൻസ് – ഒരു സ്പൂണിന്റെ എട്ടിൽ ഒന്ന്
ബദാം എസ്സൻസ് – ഒരു സ്പൂണിന്റെ എട്ടിൽ ഒന്ന്
പാകം ചെയ്യുന്ന വിധം
∙ഉണങ്ങിയ പഴങ്ങളും കശുവണ്ടിയും പൊടിയായി അരിഞ്ഞ്, മുന്തിരി വൈൻ ഒഴിച്ച് ഇളക്കി കുറച്ചു ദിവസങ്ങൾ (ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ) വയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
∙1/3 കപ്പ് പഞ്ചസാര കരിച്ച് ചൂടുവെള്ളം ഒഴിച്ച് തിളപ്പിച്ച്, കാരമൽ സിറപ്പ് ഉണ്ടാക്കി വയ്ക്കുക.
∙മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കേക്ക് മസാലപ്പൊടി ഇവ ഒരുമിച്ചു ചേർത്തു മൂന്നു പ്രാവശ്യം തെള്ളിയെടുത്ത് മാറ്റി വയ്ക്കുക.
∙പഞ്ചസാര പൊടിച്ചു വയ്ക്കുക.
∙മുട്ടയുടെ ഉണ്ണിയും വെള്ളയും വേർതിരിച്ചു വയ്ക്കുക.
∙കാരമൽ സിറപ്പും 9–ാമത്തെ ചേരുവകളും ഒന്നിച്ചു ചേർത്തു വയ്ക്കുക.
∙ബേക്ക് ചെയ്യുവാനുള്ള പാത്രം തയാറാക്കി വയ്ക്കുക. എട്ട് ഇഞ്ച് കേക്ക് ടിന്നിൽ, അടിവശവും അകവശം ചുറ്റും വെണ്ണ പുരട്ടി രണ്ടുവീതം ബട്ടർപേപ്പർ ഇടുക. ചുറ്റുമുള്ള ബട്ടർ പേപ്പർ കേക്ക് ടിന്നിന്റെ മുകളിലേക്ക് രണ്ടിഞ്ച് അധികം വരുന്ന വിധം ഇടുക.
∙പൊടിച്ച പഞ്ചസാരയും വെണ്ണയും ഒന്നിച്ചാക്കി, തേച്ചു മയപ്പെടുത്തുക.(ഹാൻഡ് ബ്ലെൻഡർ ഉപയോഗിക്കാം)
∙അതിനുശേഷം മുട്ടയുടെ ഉണ്ണ ഓരോന്നായി ചേർത്ത് നന്നായി അടിക്കുക.
∙ഈ വെണ്ണ–മുട്ട കൂട്ടിലേക്ക്, മാവ്, കുതിർത്ത പഴങ്ങൾ, കാരമൽ–എസ്സൻസ് കൂട്ട് എന്നിവ മാറി മാറി ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
∙മുട്ടയുടെ വെള്ള കട്ടിയായി പതപ്പിച്ച്, സാവധാനം കേക്ക് കൂട്ടിലേക്ക് ചേര്‍ക്കുക. മുട്ടപ്പത താണുപോകാതെ സാവധാനം ഇളക്കാൻ ശ്രദ്ധിക്കണം.
∙ഈ കൂട്ട് തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ച്, ഒരു സ്പൂൺ ഉപയോഗിച്ച് മുകൾവശം നിരപ്പാക്കുക.
∙1800C അവ്നിൽ 20 മിനിറ്റും 1600C 30 മിനിറ്റും ബേക്ക് ചെയ്യുക.
∙കേക്ക് അവ്നിൽ നിന്നും പുറത്തെടുത്ത് കേക്ക് ടിന്നിൽ തന്നെ 15 മിനിറ്റു വയ്ക്കുക.
∙അതിനുശേഷം പുറത്തെടുത്ത് നന്നായി തണുക്കുവാൻ അനുവദിക്കുക.
പാചകക്കുറിപ്പുകൾക്കു കടപ്പാട്,
JAYA VALIYATHU
CHENGANNUR,
ALAPPUZHA