Monday 06 September 2021 07:53 AM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പുകളെ പാട്ടിലാക്കാന്‍ കോഫി ടോഫി, ഈസി റെസിപ്പി!

puddingcofee

കോഫി ടോഫി

1.ഇന്‍സ്്റ്റന്റ് കാപ്പിപ്പൊടി - ഒരു ചെറിയ സ്പൂണ്‍

  വെള്ളം - ഒരു കപ്പ്

2.ടൈഗര്‍ ബിസ്‌ക്കറ്റ് - ഒരു വലിയ പായ്ക്കറ്റ്

3.വെണ്ണ - മൂന്നു വലിയ സ്പൂണ്‍

 ഐസിങ് ഷുഗര്‍ - ഒരു കപ്പ്

4.കൊക്കോ പൗഡര്‍ - ഒരു വലിയ സ്പൂണ്‍

  കാപ്പിപ്പൊടി - ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കാപ്പിപ്പൊടി വെള്ളത്തില്‍ കലക്കി സിറപ്പ് തയാറാക്കി വയ്ക്കുക.

ബിസ്‌ക്കറ്റ് കാപ്പിയില്‍ മുക്കി ഒരു പാത്രത്തില്‍ നിരത്തുക.

വെണ്ണയില്‍ ഐസിങ് ഷുഗര്‍ ചേര്‍ത്തടിച്ചശേഷം നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക.

ഇതിലേക്ക്ു ബാക്കിയുള്ള കോഫി സിറപ്പ് ഒഴിച്ചു ലൂസാക്കി പേസ്്റ്റ് പരുവത്തിലാക്കി ബിസ്‌ക്കറ്റ് ലെയറിനു മുകളിലൊഴിച്ചു ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്യുക.

Tags:
  • Desserts
  • Easy Recipes
  • Pachakam