Thursday 27 February 2020 12:43 PM IST : By വനിത പാചകം

ഉരുളക്കിഴങ്ങു ചോളം പിരളൻ, പനീർ ദിൽറൂബ; രണ്ടു വെറൈറ്റി വിഭവങ്ങൾ!

paneer-potato990

ഉരുളക്കിഴങ്ങു ചോളം പിരളൻ

1. ഉരുളക്കിഴങ്ങ് – അരക്കിലോ

2. ചോളം ഉതിർത്തെടുത്ത ചോളമണികൾ – അരക്കിലോ

3. സവാള – ഒന്ന്

വെളുത്തുള്ളി – നാല് അല്ലി

വറ്റൽമുളക് – രണ്ട്–മൂന്ന്

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – രണ്ടു കഷണം

ഏലയ്ക്ക – രണ്ട്

കസ്കസ് – ഒരു വലിയ സ്പൂൺ

4. എണ്ണ – അഞ്ചാറു വലിയ സ്പൂണ്‍

5. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

6. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂണ്‍

വെള്ളം – അല്പം

7. മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങു പുഴുങ്ങി െതാലി കളഞ്ഞശേഷം െചറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ ചോളവും വേവിച്ചു മാറ്റിവയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ അല്പം വെള്ളം ചേർത്തു മയത്തിൽ അരച്ചുവയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, അരച്ച മസാല ചേർത്തു നന്നായി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റി വേവിക്കുക. തക്കാളി വെന്തശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചോളവും പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും അല്പം െവള്ളവും  േചർത്തിളക്കുക.

∙ ഏകദേശം അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കണം.

∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Urulakizhange-cholam--piralan

പനീർ ദിൽറൂബ

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട – എല്ലാം കൂടെ ഒരു െചറിയ സ്പൂണ്‍

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – നാലു ചെറിയ സ്പൂൺ

3. സവാള – 100 ഗ്രാം, അരച്ചത്

4. കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ

5. ൈതര് അടിച്ചത് – രണ്ടു െചറിയ സ്പൂൺ

6.  േതൻ – അര ചെറിയ സ്പൂൺ

കുങ്കുമപ്പൂവ് – ഒരു നുള്ള്

7. മുളകുെപാടി – ഒരു െചറിയ സ്പൂൺ

മ‍‍ഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. പഞ്ചസാര – ഒരു ചെറിയ സ്പൂൺ

9. പനീർ – 300 ഗ്രാം

പാകം െചയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിക്കുക.

∙ ഇതിൽ സവാള അരച്ചതു േചർത്തു വഴറ്റി േഗാൾഡൻബ്രൗൺ നിറമാകുേമ്പാൾ കശുവണ്ടിപ്പരിപ്പ് അരച്ചതു ചേർത്തു വഴറ്റണം.

∙ ഇതിലേക്കു ൈതരു ചേർത്തിളക്കി യശേഷം േതനും കുങ്കുമപ്പൂവും േചർത്തിളക്കണം.

∙ ഇതിൽ ഏഴാമത്തെ ചേരുവയും േചർത്തിളക്കി, പ‍ഞ്ചസാരയും ചേർത്തു മൂ ന്നു മിനിറ്റ് േവവിക്കുക.

∙ ഇതിൽ ഹാർട്ട് ആകൃതിയിൽ മുറിച്ച പനീര്‍ േചർത്തു വേവിച്ച് അടുപ്പിൽ നിന്നു വാങ്ങുക.

Paneer-dilruba
Tags:
  • Pachakam