Wednesday 14 July 2021 04:08 PM IST : By Ammu Mathew

ചോളംപൊടി കൊണ്ടു തയാറാക്കാം വെറൈറ്റി ബ്രേക്ക്ഫാസ്‌റ്റ്, കോൺ റോട്ടി!

roti

കോൺ റോട്ടി

1.കോൺമീൽ – മൂന്നു കപ്പ്

ഗോതമ്പുപൊടി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

2.ചെറുചൂടുവെള്ളം – പാകത്തിന്

3.എണ്ണ – പാകത്തിന്

4.വെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപാൽപം വെള്ളം ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ഇത് തുല്യ അളവിലുള്ള എട്ട്–പത്ത് ഉരുളകളാക്കണം.

∙കൈ ഒന്നു നനച്ച ശേഷം ഓരോ ഉരുളയും എടുത്ത് നന‌ഞ്ഞ പ്ലാസ്‍റ്റിക് ഷീറ്റിൽ വച്ച് നാല്–അഞ്ച് ഇഞ്ചു വ്യാസത്തിൽ പരത്തണം.

∙തവ ചൂടാക്കി അതിൽ എണ്ണ പുരട്ടി റോട്ടിയിട്ട് ചെറുതീയിൽ ഒരു മിനിറ്റ് വേവിക്കുക.

∙മറിച്ചിട്ട ശേഷം ഇളം ഗോൾ‍ഡൻ നിറമാകുമ്പോൾ തവയിൽ നിന്നെടുക്കുക.

∙റോട്ടികളിൽ എണ്ണ പുരട്ടി ചൂടോടെ വിളമ്പാം.



Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam