Saturday 27 June 2020 04:22 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

നല്ല മൊരിഞ്ഞ ഉഴുന്നുവട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം; റെസിപ്പി ഇതാ..

Uzhunnu-vada

1. ഉഴുന്ന് – ഒരു കപ്പ്

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3. അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഉഴുന്നു നന്നായി കഴുകി വെള്ളത്തിൽ രണ്ടു മണിക്കൂർ കുതിർക്കുക. പിന്നീട് നന്നായി അരയ്ക്കണം. ആവശ്യമെങ്കിൽ മാത്രം അൽപം വെള്ളം ചേർത്തു കൊടുക്കാം.

∙ ഉഴുന്നിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച ശേഷം അരിപ്പൊടി ചേർത്തിളക്കുക. 

∙ ഉഴുന്നുവടയ്ക്കു നല്ല കരുകരുപ്പു കിട്ടാനാണ് അരിപ്പൊടി ചേർക്കുന്നത്. വെള്ളം കൂടിപ്പോയൽ അരിപ്പൊടി ചേർത്തിളക്കി മാവ് പാകത്തിനാക്കാം.

∙ പാനിൽ എണ്ണ ചൂടാക്കി ഓരോ ഉരുള ഉഴുന്നു മിശ്രിതം എടുത്ത് നടുവിൽ ഒരു ദ്വാരമിട്ടു വറുത്തു കോരുക. 

Tags:
  • Pachakam
  • Snacks