1. വെള്ളരിക്ക – 100 ഗ്രാം
2. ഉപ്പുമാങ്ങ – രണ്ട്
3. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്
5. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
മുളകുപൊടി – അര െചറിയ സ്പൂൺ
6. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകംപൊടി – അര െചറിയ സ്പൂൺ
കുരുമുളകുപൊടി – അര െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ
8. ചുവന്നുള്ളി – നാല്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം െചയ്യുന്ന വിധം
∙ വെള്ളരിക്ക തൊലി കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക.
∙ ഉപ്പുമാങ്ങ കഷണങ്ങളാക്കി വയ്ക്കണം.
∙ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ േചരുവ േചർത്തു വഴറ്റി ഇളംബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക.
∙ ഇതിലേക്കു വെള്ളരിക്കയും ഉപ്പുമാങ്ങയും േചർത്തിളക്കി അൽപം വെള്ളമൊഴിച്ചു വേവിക്കുക.
∙ വെന്ത ശേഷം ആറാമത്തെ േചരുവ മയത്തിൽ അരച്ചതും േചർത്തിളക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ േചരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചു ചൂടോടെ വിളമ്പാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി