Thursday 19 March 2020 03:03 PM IST : By വനിത പാചകം

ദാൽ തരംഗ്, പരിപ്പ് പാലക്ചീര കറി; ഡിന്നറിന് രണ്ടു ഹെൽത്തി വിഭവങ്ങൾ!

daal-parippu

പരിപ്പ് പാലക്ചീര കറി

1. പരിപ്പ് – ഒരു കപ്പ്, കഴുകിയത്

പാലക് ചീര പൊടിയായി അരിഞ്ഞത് – ഒരു പിടി

തക്കാളി – രണ്ട്, അരിഞ്ഞത്

സവാള – ഒരു വലുത്, അരിഞ്ഞത്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. കടുക് – ഒരു െചറിയ സ്പൂണ്‍

ജീരകം – ഒരു ചെറിയ സ്പൂൺ

4. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

5. മുളകുപൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

കായംപൊടി – ഒരു നുള്ള്

ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

7. മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു കുക്കറിലാക്കി പാകത്തിനു െവള്ളം ഒഴിച്ചു വേവിക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ചശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര‍്‍ത്തു വഴറ്റുക.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂപ്പിച്ചു മസാലമണം വരുമ്പോൾ വാങ്ങി വേവിച്ചു വച്ചിരിക്കുന്ന പരിപ്പ്–ചീര കൂട്ടിലേക്ക് ഒഴിക്കണം.

∙ പാകത്തിനുപ്പും ചേർത്തിളക്കി മല്ലിയില അരിഞ്ഞതുകൊണ്ട് അലങ്കരിച്ചു വിളമ്പാം.

Parippu-palak-cheera-curry

ദാൽ തരംഗ്

1. തുവരപ്പരിപ്പ് – കാൽക്കിലോ

ചെറുപയർ പരിപ്പ് – 100 ഗ്രാം

മസൂർ പരിപ്പ് – 100 ഗ്രാം

മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

2. നെയ്യ് – രണ്ടു വലിയ സ്പൂൺ

3. ജീരകം – ഒരു െചറിയ സ്പൂൺ

4. പച്ചമുളക് അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

6. തക്കാളി – 200 ഗ്രാം, പൊടിയായി അരിഞ്ഞത്

മുളകുപൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

കായംപൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

7. മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വറ്റൽമുളകു വറുത്തത് – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേ വിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി, ജീരകം മൂപ്പിച്ചശേഷം പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും േചർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙ നന്നായി വെന്തശേഷം വാങ്ങി മല്ലിയിലയും വറ്റല‍്‍മുളകും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Daal-tharang
Tags:
  • Dinner Recipes
  • Pachakam