Wednesday 24 November 2021 11:25 AM IST : By സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും മികച്ച റസ്‌റ്ററന്റ്, ഡാനിയൽ ബുലൂഡ് അവാർഡ് ജേതാവ്!

cheh

ലോകത്തിലെ ഏറ്റവും മികച്ച റസ്‌റ്ററന്റ് ഉടമയ്ക്കുള്ള അവാർഡ് നേടി ഫ്രഞ്ച് ഷെ‌ഫ് ഡാനിയൽ ബുലൂഡ്. 184 റസ്‌റ്ററന്റുകളുടെ സംഘടനയായ ലെസ് ഗ്രാൻഡസ് ടേബിൾസ് ഡ്യൂ മോൺഡെയാണ് അവാര്‍ഡ് സമ്മാനിച്ചത്.

‘ഡാനിയൽ’ എന്ന റസ്‌റ്ററന്റ് ചെയിൻ ഉടമയായ അദ്ദേഹം നാൽപതു വർഷം മുമ്പ് ന്യൂയോർക്കിൽ എത്തിയതാണ്. അമേരിക്കൻ ചേരുവകൾ കൊണ്ടു ഫ്രഞ്ച് വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രസിദ്ധനായ ഇദ്ദേഹത്തിന് അമേരിക്കയിലെ റസ്‌റ്ററന്റുകൾ കൂടാതെ കാനഡ, ദുബായി, സിംഗപൂർ, ബഹ്മാസ് എന്നിവിടങ്ങളിലും റസ്‌റ്ററന്റുകൾ ഉണ്ട്. ഫ്രഞ്ചുകാരനായ ബുലൂഡ് 1982 ലായിരുന്നു ന്യൂയോർക്കിലേക്ക് കുടിയേറിയത്. ഫ്രാൻസിന്റെ ക്ലാസിക്കൽ രുചികൾക്കൊപ്പം അമേരിക്കയുടെ ചേരുവകൾ കൂട‌ി ചേർന്നപ്പോൾ അത് വലിയൊരു വിജയത്തിന്റെ തുടക്കമായിരുന്നു.

Tags:
  • Pachakam