Tuesday 28 July 2020 12:50 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ ശില്പ ബി. രാജ്

എളുപ്പത്തിൽ തയാറാക്കാം രുചികരമായ ഡേറ്റ്സ് ആൻഡ് കാരറ്റ് കേക്ക്

_BCD5035 തയാറാക്കിയത്: മെർലി എം. എൽദോ, ശില്പ ബി. രാജ്. ഫോട്ടോ : സരുൺ മാത്യു

1. മൈദ – രണ്ടു കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

2. പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്

എണ്ണ – ഒന്നരക്കപ്പ്

3. മുട്ടമഞ്ഞ – മൂന്നു മുട്ടയുടേത്

4. കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്

ഈന്തപ്പഴം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

കശുവണ്ടിപ്പരിപ്പ് – ഒരു കപ്പ്

ഗ്രാമ്പൂ പൊടിച്ചത്, കറുവാപ്പട്ട പൊടിച്ചത്, ജാതിക്ക പൊടിച്ചത് എല്ലാംകൂടി – ഒന്നര ചെറിയ സ്പൂൺ

5. വനില എസ്സൻസ് – ഏതാനും തുള്ളി

തേൻ/കാരമലൈസ്ഡ് ഷുഗർ സിറപ്പ് – അരക്കപ്പ്

6. മുട്ടവെള്ള – മൂന്നു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 ഡിഗ്രി Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙ എണ്ണയും പഞ്ചസാര പൊടിച്ചതും യോജിപ്പിച്ച് അടിച്ചു മ യപ്പെടുത്തണം.

∙ ഈ മിശ്രിതത്തിലേക്കു മുട്ടമഞ്ഞ ചേർത്ത് ഏകദേശം രണ്ടു മിനിറ്റ് അടിക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച ശേഷം എസ്സൻസും തേൻ/കാരമലൈസ്ഡ് ഷുഗർ സിറപ്പും ചേർത്തു യോജിപ്പിക്കണം.

∙ മുട്ടവെള്ള നന്നായി അടിച്ചു ബലം വരുത്തുക.

∙ കാരറ്റ് മിശ്രിതത്തിൽ മൈദ മിശ്രിതവും മുട്ടവെള്ളയും ഇടവിട്ടു ചേർത്തു മെല്ലേ യോജിപ്പിക്കണം.

∙ ഇതു ബേക്കിങ് പാനിലാക്കി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നി ൽ വച്ച് 40-50 മിനിറ്റ് ബേക്ക് ചെയ്യുക.

Tags:
  • Pachakam