Saturday 15 December 2018 04:00 PM IST : By സ്വന്തം ലേഖകൻ

ഒൻപതു തരം ചമ്മന്തികൾ

chammanthi

ചേന ചമ്മന്തി

നന്നായി വേവുന്ന ഒരു കിലോ ചേന കഷണങ്ങളാക്കി ആവിയിൽ വേവി ച്ചെടുക്കുക. ഇതിൽ ഒരു വലിയ സ്പൂ ൺ വറുത്ത മുളകുപൊടിയും പാകത്തിനു വാളൻപുളിയും ഉപ്പും ചേർത്ത് വെള്ളം തൊടാതെ മയത്തിൽ അരയ്ക്കുക. ചീനച്ചട്ടിയിൽ കാൽ കപ്പ് നല്ലെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ കായംപൊടി, രണ്ടു ചെറിയ സ്പൂൺ കടുക്, രണ്ടു ചെറിയ സ്പൂൺ ഉഴുന്നുപരിപ്പ്, നാലു വറ്റൽമുളക് പൊട്ടിച്ചത് എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിൽ ചേന മിശ്രിതം ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റുക. വാങ്ങി ചൂടാറിയ ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം.

പപ്പട ചമ്മന്തി

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ആറ് വറ്റ ൽമുളകും എട്ടു ചുവന്നുള്ളിയും മൂപ്പിക്കുക. ഇതിലേക്ക് ഒരു ചെറിയ കഷണം വാളൻപുളി, ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, നാല് ഇതൾ കറിവേപ്പില എന്നിവ മൂപ്പിക്കുക. ഇത് പാകത്തിന് ഉ പ്പു ചേർത്ത് അരയ്ക്കണം. മൂന്നു പപ്പടം വെളിച്ചെണ്ണയിൽ കാച്ചി വയ്ക്കുക. ഇത് പൊടിച്ച് അരച്ചു വച്ച ചേരുവയ്ക്കൊപ്പം ചേർത്തു തരുതരുപ്പായി അരയ്ക്കുക. ദോശയ്ക്കും ചോറിനും ഒപ്പം വിളമ്പാം.

ബീറ്റ്റൂട്ട് ചമ്മന്തി

ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഷണങ്ങളാക്കി വേവിക്കുക. അഞ്ചു ചുവന്നുള്ളി, നാലു പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, മൂന്നു വലിയ സ്പൂൺ തൈര്, പാകത്തിനുപ്പ് എന്നിവ ചേർത്ത് മിക്സിയി ൽ അരച്ചെടുത്ത് ഉപയോഗിക്കാം.

ചേനത്തണ്ട് ചമ്മന്തി

ഒരു വലിയ സ്പൂൺ ചെറുപയർപരിപ്പ്, കാൽ കപ്പ് എള്ള്, ആറു വറ്റൽമുളക്, 10 കുരുമുളക് എന്നിവ എണ്ണയില്ലാതെ വറുത്ത് തരുതരുപ്പായി പൊടിക്കുക. ഇതിൽ ചേനത്തണ്ട് പൊടിയായി അരിഞ്ഞത് ഒ രു കപ്പും കുടംപുളിയുടെ തളിരില അരച്ചത് ഒരു ചെറിയ സ്പൂണും അഞ്ചു ചുവന്നുള്ളി ചതച്ചതും രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പില അരിഞ്ഞതും പാകത്തിനുപ്പും ചേർത്ത് കുഴയ്ക്കുക. ഒരു വാഴയില വാട്ടിയതിൽ ഈ ചമ്മന്തി വച്ച് പൊതിഞ്ഞു വാഴനാരു കൊണ്ട് കെട്ടുക. ഒരു വാഴയില വാട്ടിയതു കൊണ്ടു വീണ്ടും പൊതിഞ്ഞ് വാഴനാരു കൊണ്ടു കെട്ടുക. ഒരു മൺചട്ടി അടുപ്പത്തു വച്ചു നന്നായി ചൂടാക്കി ഈ പൊതി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. പുറത്തുള്ള ഇല കരിയുന്നതാണ് പാകം.

ഉണക്കച്ചെമ്മീൻ ചമ്മന്തി

100 ഗ്രാം ഉണക്കച്ചെമ്മീൻ തലയും വാ ലും കളഞ്ഞ് കഴുകി വറുത്തെടുക്കുക. അഞ്ചു വറ്റൽമുളക് കനലിൽ ചുട്ടതും അഞ്ചു ചുവന്നുള്ളി, ഒരു പച്ചമാങ്ങയുടെ പകുതി, പാകത്തിനു കാന്താരി, ഏഴ് അല്ലി വെളുത്തുള്ളി, പാകത്തിനുപ്പ്, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു തണ്ട് കറിവേപ്പില എന്നിവ അരയ്ക്കുക. ഇതിൽ അരമുറി തേങ്ങ ചുരണ്ടിയതും ചെമ്മീനും ചേർത്ത് അരച്ചെടുക്കാം.

പാഷൻഫ്രൂട്ട് ചമ്മന്തി

രണ്ടു പച്ച പാഷൻഫ്രൂട്ട് തൊണ്ടോടു കൂ ടി കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് നാലു കാന്താരി, മൂന്നു ചുവന്നുള്ളി, ഒരു കഷണം ഇഞ്ചി, അരമുറി തേങ്ങ ചുരണ്ടിയത്, പാകത്തിനുപ്പ് എന്നിവ ചേർത്ത് അരച്ചു യോജിപ്പിച്ചെടുക്കാം.

വഴുതനങ്ങ ചമ്മന്തി

അധികം മൂക്കാത്ത ഒരു വഴുതനങ്ങ വാഴ യിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുക. വ ഴുതനങ്ങയുടെ തൊലി മാറ്റി മാംസളമായ ഭാഗം എടുത്തു വയ്ക്കണം. രണ്ടു ചുവന്നുള്ളിയും ഒരു തണ്ടു കറിവേപ്പിലയും നാലു കാന്താരിയും ചതച്ചെടുക്കുക. ഇതും ഒരു നെല്ലിക്കാ വലുപ്പം വാളൻപുളിയും (ആവശ്യമെങ്കിൽ) പാകത്തിനുപ്പും വെളിച്ചെണ്ണയും വഴുതനങ്ങയിൽ ചേർത്തു യോജിപ്പിച്ചെടുക്കാം.

മുതിരച്ചമ്മന്തി

ഒരു കപ്പ് വറുത്ത മുതിര പാകത്തിനുപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഏഴു വറ്റൽമുളക് ചുട്ടതും ആറു ചുവന്നുള്ളിയും ഒരു കഷണം ഇഞ്ചിയും തേങ്ങ ചുരണ്ടിയത് അരക്കപ്പും രണ്ടു തണ്ട് കറിവേപ്പിലയും പാകത്തിനുപ്പും ഒരു നാരങ്ങ വലുപ്പം പുളിയും ചേർത്തു വെള്ളം തൊടാതെ അരച്ചെടുക്കുക. ഇതിലേക്ക് മുതിര പൊടിച്ചതും ചേർത്തു നന്നായി അരച്ചെടുക്കാം.

നെല്ലിക്ക ചമ്മന്തി

കാൽ മുറി തേങ്ങ ചുരണ്ടിയത്, രണ്ടു നെല്ലിക്ക, എട്ടു വറ്റൽമുളക്, രണ്ടു ത ണ്ടു കറിവേപ്പില എന്നിവ പാകത്തിനുപ്പു ചേർത്ത് വെള്ളം തൊടാതെ അരയ്ക്കുക. ഇതിൽ രണ്ടു ചെറിയ സ്പൂൺ തൈരു ചേർത്ത ശേഷം കടുകു താളിച്ചോ താളിക്കാതെയോ ഉപയോഗിക്കാം.