Wednesday 19 September 2018 02:09 PM IST

ആസ്വദിച്ചു കുടിക്കാൻ സ്വാദേറും എട്ടു സൂപ്പുകൾ

Merly M. Eldho

Chief Sub Editor

Untitled-2 ഫോട്ടോ : സരുൺ മാത്യു

1 പൊെട്ടജ് സെന്റ് ജെർമൻ സൂപ്പ്

1. വെണ്ണ – രണ്ടു വലിയ സ്പൂൺ

2. സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്

3. ചിക്കൻ സ്റ്റോക്ക് – അഞ്ചു കപ്പ്

ഉരുളക്കിഴങ്ങ് – ഒന്ന്, കഷണങ്ങളാക്കിയത്

4. ഫ്രോസൺ ഗ്രീൻപീസ് – നാലു കപ്പ്

ലെറ്റൂസ് അരിഞ്ഞത് – രണ്ടു കപ്പ്

5. ക്രീം – അരക്കപ്പ്

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. ക്രൂട്ടൺസ്, ബേസിൽ ലീവ്സ് – അലങ്കരിക്കാൻ’

_C1R1362 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ സോസ്പാനിൽ വെണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റണം.

∙ ഇതിലേക്കു സ്റ്റോക്കും ഉരുളക്കിഴങ്ങും ചേർത്തു ചെറുതീയിൽ 20 മിനിറ്റ് തിളപ്പിച്ച് ഉരുളക്കിഴങ്ങു വേവിച്ചെടുക്കണം.

∙ ഇതിൽ പീസും ലെറ്റൂസും ചേർത്തു രണ്ടു മിനിറ്റ് തിളപ്പിച്ചു വാങ്ങുക. ചൂടാറിത്തുടങ്ങുമ്പോൾ മിക്സിയിൽ അടിച്ച് അരിച്ചെടുക്കണം. ക്രീം ചേർത്തിളക്കി പാകത്തിനുപ്പും കു രുമുളകുപൊടിയും ചേർത്തിളക്കുക.

∙ ഏഴാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

2 കാരറ്റ് മല്ലി സൂപ്പ്

1. ഒലിവ് ഓയില്‍ – ഒരു വലിയ സ്പൂണ്‍

2. സവാള പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

3. കാരറ്റ് – ഒരു വലുത്, പൊടിയായി അരിഞ്ഞത്

ചൂടുള്ള വെജിറ്റബിൾ സ്റ്റോക്ക് – 250 മില്ലി

ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

4. ഡബിൾ ക്രീം (ആവശ്യമെങ്കിൽ) – ഒരു വലിയ സ്പൂൺ

5. കട്ടത്തൈര് – ഒരു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

_C1R1363 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ േചരുവ വ ഴറ്റുക.

∙ മൂന്നു നാലു മിനിറ്റ് വഴറ്റി സവാള മൃദുവാകുമ്പോൾ മൂന്നാമ ത്തെ േചരുവ ചേർത്തിളക്കി ചെറുതീയിൽ വയ്ക്കുക. ന ന്നായി തിളച്ച് കാരറ്റ് മൃദുവാകണം.

∙ ഇതിലേക്കു ക്രീം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങി മിക്സിയിൽ അടിക്കുക.

∙ വിളമ്പാനുള്ള ബൗളുകളിൽ ഒഴിച്ച് അഞ്ചാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

3 ക്രീം ഓഫ് ടുമാറ്റോ

1. ഒലിവ് ഓയില്‍ – രണ്ടു വലിയ സ്പൂണ്‍

2. സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്

3. വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്

4. പഴുത്ത തക്കാളി – അഞ്ച്, ചതുരക്കഷണങ്ങളാക്കിയത്

തക്കാളി അരച്ചത് – ഒരു വലിയ സ്പൂൺ

ബേസിൽ ലീവ്സ് – എട്ട്

ചിക്കൻ സ്റ്റോക്ക് – മൂന്നു കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

5. മധുരമില്ലാത്ത ബദാം മിൽക്ക് – മുക്കാൽ കപ്പ്

_C1R1333 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ േചരുവ ചേർത്ത് എട്ട്–പത്തു മിനിറ്റ് വഴറ്റുക. മൃദുവാകുമ്പോൾ വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കിയ ശേഷം ചെറുതീയിൽ വച്ച് അരമണിക്കൂർ തിളപ്പിക്കുക.

∙ തക്കാളി വെന്തു മൃദുവാകുമ്പോൾ വാങ്ങി ചൂടാറുമ്പോൾ മിക്സിയിലാക്കി അടിക്കുക.

∙ ഇതു തിരികെ അടുപ്പത്തു വച്ച് ബദാം മിൽക്ക് ചേർത്തു ന ന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഉപ്പും കുരുമുളകുപൊടിയും പാകത്തിനാക്കി ചൂടോടെ വി ളമ്പാം.

4 ചൈനീസ്കോൺ സൂപ്പ്

1. മട്ടൺ എല്ലോടു കൂടി, ചിക്കൻ, ചെമ്മീനിന്റെ തല വൃത്തിയാക്കിയത്, എല്ലാം കൂടി – അരക്കിലോ

വെള്ളം – നാലു കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

സവാള നീളത്തിലരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

2. കോൺ – ഒരു ടിൻ, ചതച്ചെടുത്തത്

3. മൈദ – ആറു ചെറിയ സ്പൂൺ

വെള്ളം – അരക്കപ്പ്

4. മുട്ടമഞ്ഞ – നാല്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ 15 മിനിറ്റ് വേവിച്ച് അരിച്ചെടുക്കുക.

∙ കോൺ ചതച്ചത് ഇതിൽ ചേർത്തു യോജിപ്പിക്കണം.

∙ ഇത് അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ മൈദ കലക്കിയതും േചർത്തിളക്കണം.

∙ മുട്ട മെല്ലേ അടിച്ച് നൂൽവണ്ണത്തിൽ തിളയ്ക്കുന്ന സൂപ്പിലൊഴിച്ച് ഫോർക്ക് കൊണ്ട് ഇളക്കിയ ശേഷം ഉപയോഗിക്കാം.

5 മിനിസ്ട്രോണി സൂപ്പ്

1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂണ‍്‍

2. സവാള – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

3. വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

4. സെലറി – രണ്ടു തണ്ട്, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

5. ബീൻസ് അരയിഞ്ചു കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

ഡ്രൈഡ് ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

ഡ്രൈഡ് ബേസിൽ – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

6. തക്കാളി – 400 ഗ്രാം, പൊടിയായി അരിഞ്ഞത്

ചിക്കൻ സ്റ്റോക്ക് – ആറു കപ്പ്

7. രാജ്മ പയർ വേവിച്ചത് – 400 ഗ്രാം

പാസ്ത – ഒരു കപ്പ്

8. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

ബേസിൽ ലീവ്സ് അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

_C1R1359 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി സവാള ചേർത്തു വഴറ്റുക.

∙ കണ്ണാടി പോലെയാകുമ്പോൾ വെളുത്തുള്ളി ചേർത്തു വ ഴറ്റണം. ഇതിൽ സെലറിയും കാരറ്റും േചർത്തിളക്കുക.

∙ കാരറ്റ് വെന്ത ശേഷം അഞ്ചാമത്തെ േചരുവ ചേർത്തു മൂന്നു മിനിറ്റ് തിളപ്പിക്കണം.

∙ തക്കാളിയും ചിക്കൻ സ്റ്റോക്കും േചർത്തു തിളപ്പിച്ചു 10 മി നിറ്റ് ചെറുതീയിൽ വയ്ക്കണം.

∙ ഇതിലേക്ക് ഏഴാമത്തെ േചരുവ ചേർത്തിളക്കി ഏകദേശം 10 മിനിറ്റ് വേവിക്കുക. പാസ്തയും പച്ചക്കറികളും വെന്ത ശേഷം പാകത്തിനുപ്പു ചേർത്തു വിളമ്പാനുള്ള ബൗളുകളി ലാക്കണം.

∙ എട്ടാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

6 ഫ്രെഞ്ച് അണിയൻ സൂപ്പ്

1. വെണ്ണ – 65 ഗ്രാം

എണ്ണ – ഒരു വലിയ സ്പൂൺ

2.
സവാള – മൂന്നു വലുത്, കനം കുറച്ചരിഞ്ഞത്

ഉപ്പ് – ഒരു നുള്ള്

3. വൈറ്റ് വൈൻ - നാലു വലിയ സ്പൂൺ

4. ബീഫ് സ്റ്റോക്ക് – ഒരു ലീറ്റർ 200 മില്ലി

5. തൈം, വഴനയില, ഫ്രെഷ് പാഴ്സ്‌ലി എന്നിവ മസ്‍ലിൻ തുണിയിൽ പൊതിഞ്ഞു കിഴി കെട്ടിയത് – പാകത്തിന് (ഇതിനു ബൊക്കേ ഗാർണി എന്നു പറയും)

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. ബാഗെറ്റ് ബ്രെഡ് – എട്ടു സ്ലൈസ്

8. ഗ്രൂയേ ചീസ് ഗ്രേറ്റ് െചയ്തത് – ഒരു പിടി

_C1R1338 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള സോസ്പാനിൽ വെണ്ണയും എണ്ണയും ചൂ ടാക്കി, സവാളയും ഒരു നുള്ള് ഉപ്പും ചേർത്തു വഴറ്റുക.

∙ ഇടത്തരം ചൂടിൽ വച്ചു വഴറ്റി സവാള മെല്ലേ വഴന്നു ഗോൾ ഡൻ നിറമായി കാരമലൈസ് ചെയ്യുന്ന പരുവമാകണം,

∙ ഇതിലേക്കു മൂന്നു വലിയ സ്പൂൺ വൈൻ ചേർത്തു തടി ത്തവി കൊണ്ടു പാത്രത്തിന്റെ അടിവശം ചേർത്തിളക്കുക.

∙ ഇതിലേക്കു സ്റ്റോക്കും ബൊക്കേ ഗാർണിയും േചർത്തു ന ന്നായി ഇളക്കുക.

∙ ഉപ്പും കുരുമുളകുപൊടിയും പാകത്തിനാക്കി പാത്രം പകുതി അടച്ചുവച്ചു തിളപ്പിക്കണം. തിളച്ചു തുടങ്ങുന്ന ഉടൻ തന്നെ തീ കുറച്ച്, 30 മിനിറ്റ് ചെറുതീയിൽ അനക്കാതെ വയ്ക്കുക.

∙ വീണ്ടും ഉപ്പും കുരുമുളകും പാകത്തിനാക്കി ഒരു സ്പൂൺ വൈൻ ചേർത്തിളക്കി വാങ്ങുക.

∙ ബാഗെറ്റ് സ്ലൈസ് ടോസ്റ്റ് െചയ്തു വയ്ക്കുക. ഇതിനു മുകളിൽ ചീസ് വച്ച് ഗ്രില്ലിന് അടിയിൽ വച്ച് ഗോൾഡൻ ബ്രൗൺ നിറമായി കുമിളകൾ വരുമ്പോൾ വാങ്ങി സൂപ്പിനൊ പ്പം വിളമ്പാം.

7 ഗോതമ്പ് സൂപ്പ്

1. ഗോതമ്പുപൊടി – ഒരു കപ്പ്

2. ഇറച്ചി എല്ലോടു കൂടി – കാൽ കിലോ

3. വെള്ളം – ഒരു കപ്പ്

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു പിടി

വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

4. നെയ്യ് – ഒരു ചെറിയ സ്പൂൺ

5. നൂഡിൽസ് വേവിച്ചത് – 50 ഗ്രാം

_C1R1342 ഫോട്ടോ : സരുൺ മാത്യു

പാകം െചയ്യുന്ന വിധം

∙ ചൂടായ ചീനച്ചട്ടിയിൽ ഗോതമ്പുപൊടിയിട്ട് ഇളം ചുവപ്പു നിറത്തിൽ മൂപ്പിക്കുക. മൂത്ത മണം വരുമ്പോൾ കട്ട കെട്ടാതെ ഇളക്കണം.

∙ പ്രഷർ കുക്കറിൽ ഇറച്ചി മൂന്നാമത്തെ ചേരുവ ചേർത്ത് അ രമണിക്കൂർ വേവിച്ച് അരിച്ചെടുക്കുക.

∙ ഇതിൽ നിന്ന് ഇറച്ചി മാത്രമെടുത്ത് വേവിച്ച എല്ലിൽ നിന്ന് ഇറച്ചി മാത്രമെടുത്തു പിച്ചിക്കീറി വയ്ക്കുക. ഏകദേശം ഒരു കപ്പ് ഇറച്ചി കിട്ടും.

∙ ഈ സൂപ്പിൽ ഗോതമ്പുപൊടി ചേർത്ത് അരിച്ച ശേഷം അടുപ്പിൽ വച്ച് കുറുക്കണം. ദോശമാവിന്റെ അയവിലാകുമ്പോൾ നെയ്യ് ചേർത്തിളക്കണം.

∙ ഇതിലേക്ക് ഇറച്ചിയും നൂഡിൽസും ചേർത്തു സൂപ്പ് വിള മ്പാം. ആവശ്യമെങ്കിൽ കാരറ്റ്, ബീൻസ്, ഗ്രീൻപീസ് എന്നിവയും ചേർക്കാം.

8 വെസ്റ്റ് ലേക്ക് സൂപ്പ്

1. ബീഫ് മീൻസ് ചെയ്തത്/ വെളുത്ത ദശയുള്ള മീൻ പൊടിയായി അരിഞ്ഞത് – 225 ഗ്രാം

2. കല്ലുപ്പ് – പാകത്തിന്

ലൈറ്റ് സോയാസോസ് – ഒരു വലിയ സ്പൂൺ

റൈസ് വൈൻ – രണ്ടു വലിയ സ്പൂൺ

3. ചിക്കൻ സ്റ്റോക്ക് – ആറു കപ്പ്

കോൺഫ്ളോർ – അഞ്ചു വലിയ സ്പൂൺ, കാൽ കപ്പ് വെള്ളത്തിൽ കലക്കിയത്

4. മുട്ടവെള്ള – നാല്, മെല്ലേ അടിച്ചത്

5. വെള്ളക്കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

6. മല്ലിയില പൊടിയായി അരിഞ്ഞത് – ഒന്നേകാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ ബീഫിൽ/മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മാറ്റി വയ്ക്കുക.

∙ ഒരു സോസ്പാനിൽ ചിക്കൻ സ്റ്റോക്കും കോൺഫ്ളോറും യോജിപ്പിച്ച് ഇടത്തരം തീയിൽ വച്ച് ഇടയ്ക്കിടെ ഇളക്കുക. സൂപ്പ് തിളച്ച് ചെറുതായി കുറുകിത്തുടങ്ങുമ്പോൾ തീ കു റച്ചു വയ്ക്കണം.

∙ ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ബീഫ്/മീൻ ചേർത്തിളക്കി വേവിക്കുക. മീനാണെങ്കിൽ മെല്ലേ ഇളക്കിയാൽ മതി.

∙ ഇതിലേക്കു മുട്ടവെള്ള മെല്ലേ ചേർത്ത് രണ്ടു ചോപ്സ്റ്റിക് കൊണ്ട് ഏകദേശം 30 സെക്കൻഡ് വട്ടത്തിൽ ഇളക്കുക.

∙ മുട്ടവെള്ള സെറ്റായ ശേഷം അടുപ്പിൽ നിന്നു വാങ്ങി വെള്ളക്കുരുമുളകുപൊടിയും പാകത്തിനുപ്പും ചേർക്കുക.

∙ മല്ലിയില അരിഞ്ഞതു വിതറി ഉടൻ വിളമ്പാം.



പാചകക്കുറിപ്പുകൾക്കും വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്:

റോയ് പോത്തൻ.

എക്സിക്യൂട്ടീവ് ഷെഫ്,

ഫ്ളോറ എയർപോട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.