Saturday 04 September 2021 02:35 PM IST : By സ്വന്തം ലേഖകൻ

ഡിന്നര്‍ രുചിസമൃദ്ധമാക്കാന്‍ കാരറ്റ് ചിക്കന്‍ പുലാവ്, തയാറാക്കാം ഈസിയായി!

carrotpuao

കാരറ്റ് ചിക്കന്‍ പുലാവ്

1.ബിരിയാണി അരി - അരക്കപ്പ്

2.വെണ്ണ - രണ്ടു വലിയ സ്പൂണ്‍

3.കാരറ്റ് ചീകിയത് - രണ്ടു കപ്പ

  കുരുമുളകുപൊടി - മുക്കാല്‍ ചെറിയ സ്പൂണ്‍

4.പഞ്ചസാര - ഒരു ചെറിയ സ്പൂണ്‍

5.വെള്ളം - മൂന്നരക്കപ്പ്

6.മാഗി എക്‌സ്ട്രാ ടേസ്റ്റ് ചിക്കന്‍ പൗഡര്‍ - രണ്ടു പായ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി വയ്ക്കുക.

വെണ്ണ ചൂടാക്കി കാരറ്റും കുരുമുളകുപൊടിയും ചേര്‍ത്തു മൂന്നു മിനിറ്റ് വഴറ്റുക.

ഇതിലേക്ക് പഞ്ചസാര ചേര്‍ത്തു വഴറ്റിയ ശേഷം അരി ചേര്‍ത്തു വീണ്ടും രണ്ടു മിനിറ്റ് വഴറ്റുക.

ഇതിലേക്ക് വെള്ളവും ചിക്കന്‍ പൗഡറും ചേര്‍ത്തു തിളപ്പിക്കണം.

നന്നായി ത്ിളച്ചശേഷം ചെറുതീയിലാക്കി വയ്ക്കുക.

അരി വെന്തു വെള്ളം വറ്റിയ ശേഷം  അടുപ്പില്‍ നിന്നു വാങ്ങുക.

ചൂടോടെ ഉപയോഗിക്കാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam
  • Non-Vegertarian Recipes