Friday 01 July 2022 03:07 PM IST : By ബീന മാത്യു

ദോശ മിന്‍സ് മീറ്റ് വച്ചത്; സ്‌പെഷൽ റെസിപ്പി

_BCD0415_1

1. മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

മീറ്റ്മസാലപ്പൊടി – അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

2. എണ്ണ/വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

4. മിന്‍സ് മീറ്റ് – കാല്‍ കിലോ

ഉപ്പ് – പാകത്തിന്

വെള്ളം – അല്‍പം

5. ദോശമാവ് – അര ലീറ്റര്‍

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അല്‍പം വെള്ളത്തില്‍ യോജിപ്പിച്ചു വയ്ക്കണം.

∙ ചട്ടിയില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.

∙ ഇതിലേക്ക് അരപ്പു ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേര്‍ത്ത് അടച്ചു വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. വരണ്ടു പോകരുത്.

∙ ദോശക്കല്ലില്‍ മാവൊഴിച്ച് തിരിച്ചും മറിച്ചുമിട്ടു കനമുള്ള ദോശയുണ്ടാക്കുക.

∙ നടുവില്‍ മിന്‍സ് മീറ്റ് വച്ച് മടക്കി ചുട്ടെടുത്ത് ചൂടോടെ വിളമ്പാം.

ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

Tags:
  • Pachakam