Tuesday 18 February 2020 06:44 PM IST : By സ്വന്തം ലേഖകൻ

മൊരു മൊരാ മൊരിഞ്ഞ മുരിങ്ങയില വട; വയറു നിറയെ ചോറുണ്ണാൻ മുരിങ്ങയ്ക്ക കൂൺ തീയൽ; 2 വിഭവങ്ങൾ

muringa

മുരിങ്ങയ്ക്ക മുരിങ്ങയില വട

1. െചറുപയർപരിപ്പ് – 100 ഗ്രാം

2. മുരിങ്ങയ്ക്ക – മൂന്ന്

3. മുരിങ്ങയില – അരക്കിലോ

പച്ചമുളക് – നാല്

ഇഞ്ചി – അരയിഞ്ചു കഷണം

ചുവന്നുള്ളി – അഞ്ച്

4. കായംപൊടി – ഒരു നുള്ള്

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – രണ്ടു തണ്ട്

5. വെളിച്ചെണ്ണ – 300 മില്ലി

പാകം ചെയ്യുന്ന വിധം

∙ പരിപ്പ് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.

∙ മുരിങ്ങയ്ക്ക രണ്ടായി പിളർന്ന്, ഉള്ളി ലുള്ള കാമ്പു ചുരണ്ടിയെടുക്കണം. മു രിങ്ങയ്ക്കയുടെ പുറന്തൊണ്ട് മാറ്റി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞുവയ്ക്കണം.

∙ കുതിര്‍ത്ത പരിപ്പ് മിക്സിയിൽ ഒന്നു കറക്കി പൊടിച്ചശേഷം അരിഞ്ഞ ചേരുവകളും നാലാമത്തെ ചേരുവയും മുരിങ്ങയ്ക്കയുടെ കാമ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ മാറ്റിവച്ചിരിക്കുന്ന മുരിങ്ങയ്ക്കായ തൊണ്ടിൽ തയാറാക്കിയ മിശ്രിതം പൊതിഞ്ഞു ചൂടായ വെളിച്ചെണ്ണയി ൽ വറുത്തു കോരുക.

muringa-2

മുരിങ്ങയ്ക്ക കൂൺ തീയൽ

1. എണ്ണ – പാകത്തിന്

2. ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

വറ്റൽ‌മുളക്– രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

മല്ലി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

3. േതങ്ങ – ഒന്ന്, ചുരണ്ടിയത്

4. കൂൺ – 100 ഗ്രാം, ഓരോന്നും നാലാക്കിയത്

5. എണ്ണ – രണ്ടു ചെറിയ സ്പൂൺ

6. കടുക് – അര െചറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽ മുളക്– രണ്ട്, കഷണങ്ങളാക്കിയത്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

7. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

8. മുരിങ്ങയ്ക്ക – മൂന്ന്

9. പുളി പിഴിഞ്ഞത് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

muringa-recipe

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം േതങ്ങ ചേ ർത്തു ചെറുതീയിലാക്കി ചുവക്കെ വ റുത്തുവയ്ക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേ ഷം മിക്സിയില്‍ പൊടിച്ചു വയ്ക്കുക. ഈ മിശ്രിതം നേരത്തെ തന്നെ തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

∙ കൂൺ വൃത്തിയാക്കി വയ്ക്കുക.

∙ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചശേഷം തീ കുറച്ച്, ഏഴാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു കൂണും മുരിങ്ങയ്ക്ക കഷണങ്ങളാ ക്കിയതും അരപ്പു കലക്കിയതും ചേർത്തിളക്കി വേവിക്കുക.

∙ കഷണങ്ങള്‍ വെന്തശേഷം പുളി പി ഴിഞ്ഞതും ഉപ്പും ചേർത്തിളക്കി വാങ്ങി വിളമ്പാം.

Tags:
  • Easy Recipes