Saturday 20 July 2019 05:59 PM IST : By അമ്മു മാത്യു

രുചികരമായ ഉണക്കച്ചെമ്മീൻ മാങ്ങക്കൂട്ട്

unakkachemmeen-mango

രുചികരമായ ഉണക്കച്ചെമ്മീൻ മാങ്ങക്കൂട്ട് തയാറാക്കാം എളുപ്പത്തിൽ. റെസിപ്പി ഇതാ... 

ചേരുവകൾ 

1. വെളിച്ചെണ്ണ – പാകത്തിന്

2. ചുവന്നുള്ളി കനം കുറച്ചു നീളത്തിൽ‌ അരിഞ്ഞത് – കാൽ കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

3. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കിയത് – മുക്കാൽ കപ്പ്

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. ചനച്ച മാങ്ങ – മൂന്ന്–നാല്, കനം കുറച്ചരിഞ്ഞത്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കണം.

∙ ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച്,  ചെമ്മീൻ ചേർ‌ത്തു കരുകരുപ്പാകും വരെ വറുക്കണം.

∙ ഇതിലേക്കു മുളകുപൊടിയും ഉപ്പും ചേർത്തു ന ന്നായി യോജിപ്പിച്ച ശേഷം വറുത്തു വച്ചിരിക്കുന്ന ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.

∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതിൽ ചെമ്മീൻ മിശ്രിതത്തിന്റെ പകുതി ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ ബാക്കി ചെമ്മീൻ മിശ്രിതം മുകളിൽ വിതറി ഉടൻ വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam