Saturday 22 February 2020 01:03 PM IST : By വനിത പാചകം

വഞ്ചിക്കാരൻ താറാവു കറി, മീൻ തലക്കറി; ഊണിന് രണ്ടു തനിനാടൻ വിഭവങ്ങൾ!

Vanchikaran-tharavu-curry

വഞ്ചിക്കാരൻ താറാവു കറി

1. താറാവു കഷണങ്ങളാക്കിയത് – 150 ഗ്രാം

2. െവളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

3. േതങ്ങാെക്കാത്ത് – അഞ്ചു െചറിയ സ്പൂൺ

4. ചുവന്നുള്ളി അരിഞ്ഞത് – 100 ഗ്രാം

ഇ‍ഞ്ചി തീെപ്പട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത് – നാലു െചറിയ സ്പൂൺ

െവളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

പച്ചമുളക് അരി‍ഞ്ഞത് – 10 ഗ്രാം

കറിേവപ്പില – ഒരു തണ്ട്

5. കുരുമുളകുെപാടി – രണ്ടു ചെറിയ സ്പൂൺ

മുളകുെപാടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകം െപാടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. തക്കാളി – 50 ഗ്രാം, അരിഞ്ഞത്

7. േതങ്ങാപ്പാൽ – അരക്കപ്പ്

8. കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – ആറ്, അരി‍ഞ്ഞത്

വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ താറാവു കഷണങ്ങളാക്കി, വൃത്തിയാക്കി വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി, േതങ്ങാെക്കാത്തു വറുത്തശേഷം നാലാമത്തെ േചരുവ വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു െചറുതീയിൽ വഴറ്റിയശേഷം തക്കാളി ചേർത്തു വഴറ്റുക. 

∙ തക്കാളി വെന്തുടയുമ്പോൾ താറാവു കഷണം ചേർത്തു െചറുതീയി ൽ വച്ചു േവവിക്കുക.

∙ െവന്ത താറാവു കൂട്ടിലേക്കു േതങ്ങാപ്പാൽ േചർത്തിളക്കി ഗ്രേവി വറ്റിച്ചു കുറുകി വരുമ്പോൾ ഉപ്പു പാകത്തിനാക്കി വാങ്ങുക.

∙ െവളിച്ചെണ്ണയിൽ എട്ടാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർക്കണം.

മീൻ തലക്കറി

Meen-thala-currry

1. മീൻ തല വൃത്തിയാക്കിയത് – 150 ഗ്രാം

2. മുളകുെപാടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

4. ഉലുവ – അര ചെറിയ സ്പൂൺ

ഇ‍ഞ്ചി തീെപ്പട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത് – നാലു െചറിയ സ്പൂൺ

െവളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

പച്ചമുളക് നീളത്തിൽ അരി‍ഞ്ഞത് – 10 ഗ്രാം

കറിേവപ്പില – ഒരു തണ്ട്

5. കുടംപുളി – മൂന്നു ചുള, കുതിർത്തത്

6. ഉപ്പ് – പാകത്തിന്

7. െവളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

8. കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂണ്‍

ചുവന്നുള്ളി ചതച്ചത് –  നാലു ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ മീൻതല വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ േയാജിപ്പിച്ച് എണ്ണയില്ലാതെ െമല്ലേ ചൂടാക്കിയെടുക്കണം.

∙ െവളിച്ചെണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റുക.

∙ ബ്രൗൺ നിറമാകുമ്പോൾ ചൂടാക്കിവച്ചിരിക്കുന്ന പൊടികൾ ചേർത്തിളക്കിയശേഷം അല്പം വെള്ളവും ചേർക്കുക.

∙ ഇതിലേക്കു കുടംപുളിയും ഉപ്പും േചർത്തിളക്കി തിളച്ചു തുട ങ്ങുമ്പോൾ മീൻതലയും ചേർത്തു നന്നായി വേവിക്കുക. 

∙ വെന്തു പാകമായി ഗ്രേവി കുറുകി വരുമ്പോൾ വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി, എട്ടാമത്തെ ചേരുവ മൂപ്പിച്ചു കറി യിൽ ഒഴിക്കുക.

Tags:
  • Non-Vegertarian Recipes
  • Pachakam