Thursday 19 May 2022 12:30 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും രുചിയൂറും കുരുമുളകിട്ട താറാവു കറി, ഈസി റെസിപ്പി!

ducccck

കുരുമുളകിട്ട താറാവു കറി

1.താറാവ് – ഒന്ന്

2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

3.സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – അഞ്ച്, നീളത്തിൽ കീറിയത്

ഇ‍ഞ്ചി – ഒരു കഷണം. കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

4.കുരുമുളക്– ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

5.വിനാഗിരി – ഒരു ചെറിയ സ്പൂൺ

6.തേങ്ങ ചുരണ്ടിയെടുത്ത ഒന്നാംപാൽ – ഒരു കപ്പ്

രണ്ടാംപാൽ – ഒന്നരക്കപ്പ്

7.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി താറാവു കഷണങ്ങളിട്ടു വറുത്തു കോരുക.

∙ഇതേ എണ്ണയിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙നന്നായി വഴന്നശേഷം നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു താറാവു ചേർത്തിളക്കുക.

∙ഇതിൽ വിനാഗിരിയും രണ്ടാം പാലും പാകത്തിനുപ്പും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക.

∙നന്നായി വെന്തശേഷം ഒന്നാം പാൽ ചേർത്തു ചൂടാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

Tags:
  • Easy Recipes
  • Pachakam
  • Breakfast Recipes
  • Non-Vegertarian Recipes