Saturday 31 March 2018 03:08 PM IST

പിടിയും കോഴിക്കറിയും മുതൽ സാലഡും പുഡിങ്ങും വരെ; ഈസ്റ്റർ വിഭവങ്ങൾ

Merly M. Eldho

Chief Sub Editor

easter_food1 പിടിയും വറുത്തരച്ച കോഴിക്കറിയും... ഫോട്ടോസ്: വിഷ്ണു നാരായണൻ

പിടി

1.    തേങ്ങ – ഒന്ന്, ചുരണ്ടിയത്
2.    വെള്ളം – ഏഴു കപ്പ്
3.    ഉപ്പ് – പാകത്തിന്
4.    ജീരകം – അര െചറിയ സ്പൂൺ
    വെളുത്തുള്ളി – 10 അല്ലി
    ചുവന്നുള്ളി – 10
5.    നേർത്ത അരിപ്പൊടി വറുത്തത് – നാലു കപ്പ്
6.    ജീരകം ചതച്ചത് – കാൽ‌ ചെറിയ സ്പൂൺ
കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

∙    തേങ്ങ ചുരണ്ടിയതിൽ ഒരു കപ്പ് െവള്ളം േചർത്തു പിഴിഞ്ഞ് ഒന്നാംപാൽ എടുത്തു മാറ്റി വയ്ക്കുക.
∙    ഒരു പരന്ന പാത്രത്തിൽ ഏഴു കപ്പ് വെള്ളം തിളപ്പിച്ച് ഇതിൽ പാകത്തിനുപ്പും നാലാമത്തെ േചരുവ അരച്ചതും േചർത്തിളക്കണം.
∙    അരിപ്പൊടിയിൽ നിന്നു രണ്ടു വലിയ സ്പൂൺ അരിപ്പൊടി മാറ്റിവച്ച ശേഷം ബാക്കി അരിപ്പൊടി തിളയ്ക്കുന്ന വെള്ളം ചേർത്തു വാട്ടിക്കുഴയ്ക്കണം.
∙    ഇതിലേക്കു പാലെടുത്ത ശേഷം ബാക്കി വന്ന തേങ്ങ ചുരണ്ടിയതും േചർത്തു നന്നായി കുഴയ്ക്കുക.
∙    ഈ മാവ് വളരെ ചെറിയ ഉരുളകളാക്കി ഉരുട്ടി ഒരു വലിയ സ്പൂൺ അരിപ്പൊടി വിതറിയ പാത്രത്തിൽ നിരത്തുക.
∙    വായ്‌വട്ടമുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്കു തയാറാക്കിയ ഉരുളകൾ േചർത്തു വേവിക്കുക. ഉരുളകൾ നികക്കെ വെള്ളമുണ്ടാകണം. ഒപ്പം ആറാമത്തെ േചരുവയും േചർക്കുക.
∙    പിടി വെന്ത ശേഷം ഒരു കപ്പ് തേങ്ങാപ്പാലിൽ പാകത്തിനു പ്പും ഒരു വലിയ സ്പൂൺ അരിപ്പൊടിയും കലക്കിയതു േച ർത്തു നന്നായി ചൂടാക്കി വാങ്ങാം.
∙    തവി ഉപയോഗിച്ച് ഇളക്കാതെ പാത്രം ചുറ്റിച്ച് ഇളക്കണം.അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം വിളമ്പാം.

വറുത്തരച്ച കോഴിക്കറി

1.    കോഴി – ഒരു കിലോ
2.    തേങ്ങ – ഒരു വലുത്
3.    എണ്ണ – പാകത്തിന്
4.    സവാള – രണ്ടു വലുത്, നീളത്തിൽ അരിഞ്ഞത്
5.    ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
6.    മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
    മുളകുപൊടി – ഒരു വലിയ സ്പൂൺ
    മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
    ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
7.    പച്ചമുളക് – നാല്, അരിഞ്ഞത്
    തക്കാളി – ഒരു വലുത്, അരിഞ്ഞത്
8.    ഉപ്പ് – പാകത്തിന്
    വിനാഗിരി – ഒരു വലിയ സ്പൂൺ
9.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
    വറ്റൽമുളക് – രണ്ട്
    ചുവന്നുള്ളി – നാല്, അരിഞ്ഞത്
10.    പെരുംജീരകം – അര െചറിയ സ്പൂൺ
    മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
11.    കടുക് – ഒരു െചറിയ സ്പൂൺ‌
12.    ചുവന്നുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
    വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
    കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙    കോഴി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙    തേങ്ങ ചുരണ്ടിയതു വെള്ളം ചേർത്തു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും ഒരു കപ്പ് രണ്ടാംപാലും ഒരു കപ്പ് മൂന്നാംപാ ലും എടുത്തു വയ്ക്കുക.
∙    ചുവടുകട്ടിയുള്ള പാത്രത്തിൽ അൽപം എണ്ണ ചൂടാക്കി സ വാള ചേർത്തു വഴറ്റുക. വഴന്നു തുടങ്ങുമ്പോൾ ഇഞ്ചി–െവ ളുത്തുള്ളി പേസ്റ്റ് േചർത്തിളക്കി വഴറ്റണം.
∙    മൂത്ത മണം വരുമ്പോൾ ആറാമത്തെ േചരുവ േചർത്തു വഴറ്റുക. പച്ചമണം മാറുമ്പോൾ പച്ചമുളകും തക്കാളിയും േചർത്തു വഴറ്റുക.
∙    ഇതിൽ കോഴിക്കഷണങ്ങളും പാകത്തിനുപ്പും വിനാഗിരി യും മൂന്നാംപാലും േചർത്തിളക്കി പാത്രം മൂടി വച്ചു വേവിക്കണം. വെന്ത ശേഷം രണ്ടാംപാൽ േചർത്തു തിളപ്പിക്കുക.
∙    കോഴി വേവുന്ന സമയം കൊണ്ട് പാനിൽ ഒരു െചറിയ സ്പൂൺ എണ്ണ ചൂടാക്കി ഒൻപതാമത്തെ േചരുവ ചേർത്തു വറുക്കുക. നിറം മാറുമ്പോൾ 10ാമത്തെ േചരുവ േചർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. ചൂടാറിയ ശേഷം അരച്ചെടുക്കുക.
∙    രണ്ടാംപാൽ ചേർത്തു തിളച്ച ശേഷം വറുത്തരച്ച അരപ്പും ചേർത്തിളക്കി ചൂടാക്കണം.
∙    ഇതിലേക്ക് ഒന്നാംപാൽ ചേര‍്‍ത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങുക.
∙    അൽപം എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്തിളക്കി ചൂടോടെ വിളമ്പുക.

ഗ്രീൻപീസ് റൈസ്

easter_food2



1.    ബസ്മതി അരി – രണ്ടു കപ്പ്
2.    വെണ്ണ – രണ്ടു വലിയ സ്പൂൺ
3.    വെള്ളം – നാലു കപ്പ്, തിളപ്പിച്ചത്
    ഉപ്പ് – പാകത്തിന്
4.    ഗ്രീൻപീസ് – അരക്കപ്പ്
5.    നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
    പാൽ – രണ്ടു വലിയ സ്പൂൺ
6.    നെയ്യിൽ വറുത്ത സവാള, കശുവണ്ടിപ്പരിപ്പ്,         ഉണക്കമുന്തിരി – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙    അരി കഴുകി ഊറ്റി വയ്ക്കണം.
∙    ചുവടുകട്ടിയുള്ള പാത്രത്തിൽ െവണ്ണ ചൂടാക്കി അരി ചേർ ത്ത് അഞ്ചു മിനിറ്റ് ഇളക്കുക.
∙    ഇതിലേക്കു തിളച്ച വെള്ളവും പാകത്തിനുപ്പും േചർത്തിള ക്കുക. ഗ്രീൻപീസും േചർത്ത് ചെറിയ കുമിളകൾ വന്നു തു ടങ്ങുമ്പോൾ തീ കുറച്ച്, പാത്രം മൂടി വച്ചു വേവിക്കണം.
∙    വെള്ളം വറ്റുമ്പോൾ നാരങ്ങാനീരും പാലും േചർത്തിളക്കി, പാത്രം തുറന്നു വച്ചു വെള്ളം മുഴുവൻ വലിയുമ്പോൾ വാ ങ്ങി വയ്ക്കുക.
∙    വിളമ്പാനുള്ള ഡിഷിലാക്കി അഞ്ചാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ഗോവൻ ചെമ്മീൻകറി

easter_food4



1.    ചെമ്മീൻ വലുത്, വൃത്തിയാക്കിയത് – അരക്കിലോ
2.    തേങ്ങ – ഒന്ന്, ചുരണ്ടിയത്
3.    വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
    വനസ്പതി – ഒരു വലിയ സ്പൂൺ
4.    കറുവാപ്പട്ട – ഒരിഞ്ചു കഷണം
    ഏലയ്ക്ക – നാല്
5.    സവാള – രണ്ട്, അരിഞ്ഞത്
    പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്
6.    ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒന്നര വലിയ സ്പൂൺ
7.    മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി –  അര െചറിയ സ്പൂൺ
    ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
8.    ഉപ്പ് – പാകത്തിന്
    നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
9.    കോൺഫ്ളോർ – ഒരു െചറിയ സ്പൂൺ
10.    കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം


∙    ചെമ്മീന‍്‍ കഴുകി വൃത്തിയാക്കി വയ്ക്കണം.
∙    തേങ്ങ ചുരണ്ടിയതു പാകത്തിനു വെള്ളം ചേർത്തു പിഴി ഞ്ഞ് ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കണം.
∙    വെളിച്ചെണ്ണയും വനസ്പതിയും ഒന്നിച്ചു ചൂടാക്കി അതിൽ കറുവാപ്പട്ടയും ഏലയ്ക്കയും േചർത്തു മൂപ്പിച്ച ശേഷം സ വാള അരിഞ്ഞതും പച്ചമുളക് അറ്റം പിളർന്നതും േചർത്തു വഴറ്റി നിറം മാറുന്നതിനു മുൻപ് കോരിയെടുക്കണം.
∙    അതേ എണ്ണയിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് േചർ‌ത്തിളക്കി വഴറ്റിയ ശേഷം ഏഴാമത്തെ േചരുവ ചേർത്തു െചറുതീയിൽ വച്ചിളക്കണം.
∙    മസാല മണം മാറുമ്പോൾ മൂന്നാംപാലും ഉപ്പും നാരങ്ങാനീരും േചർത്തിളക്കി, ചെമ്മീനും വഴറ്റി വച്ചിരിക്കുന്ന ബാക്കി ചേരുവകളും േചർത്തു യോജിപ്പിച്ച ശേഷം വേവിക്കണം.
∙    രണ്ടാംപാലും േചർത്തിളക്കി തിളപ്പിച്ച ശേഷം കോൺഫ്ളോ ർ കലക്കിയ ഒന്നാംപാലും കറിവേപ്പിലയും േചർത്തിളക്കി ചൂടാക്കി വാങ്ങി അലങ്കരിച്ചു വിളമ്പാം.

താറാവു റോസ്റ്റ്



1.    ദശക്കട്ടിയുള്ള താറാവ് – ഒരു കിലോ
2.    പച്ചക്കുരുമുളക് – ഒരു വലിയ സ്പൂൺ
    മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
    ഗരംമസാലപ്പൊടി – ഒരു െചറിയ സ്പൂൺ
    പെരുംജീരകം – ഒരു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
    വെളുത്തുള്ളി – 10 അല്ലി
    ഇഞ്ചി – ഒന്നരയിഞ്ചു കഷണം
    പച്ചമുളക് – നാല്
3.    വിനാഗിരി – ഒരു വലിയ സ്പൂൺ
4.    ഉപ്പ് – പാകത്തിന്
5.    വെളിച്ചെണ്ണ – കാൽ കപ്പ്
    നെയ്യ് – ഒരു െചറിയ സ്പൂൺ
6.    സവാള – മൂന്ന് ഇടത്തരം, അരിഞ്ഞത്
    ചുവന്നുള്ളി – 10, അരി‍ഞ്ഞത്
7.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത കുറുകിയ പാൽ     – അരക്കപ്പ്    

പാകം െചയ്യുന്ന വിധം

∙    താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙    രണ്ടാമത്തെ േചരുവ വിനാഗിരി ചേർത്തു മയത്തിൽ അ രയ്ക്കണം. ഇതിൽ പാകത്തിനുപ്പും ചേർത്തു താറാവു കഷണങ്ങളിൽ പുരട്ടി ഏറ്റവു കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.
∙    പാനിൽ‌ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി താറാവു കഷണ ങ്ങൾ ചേർത്തു വറുത്തു കോരണം.
∙    ബാക്കി എണ്ണയിൽ സവാളയും ചുവന്നുള്ളിയും േചർത്തു വഴറ്റി കോരി വയ്ക്കുക.
∙    അതേ എണ്ണയിൽ തന്നെ പുരട്ടി വയ്ക്കാൻ ഉപയോഗിച്ച അരപ്പിന്റെ ബാക്കി േചർത്തു നന്നായി വഴറ്റുക.
∙    ഇതിലേക്കു താറാവു വേവാൻ ആവശ്യമുള്ള െവള്ളം േച ർത്ത ശേഷം വറുത്തെടുത്ത താറാവു കഷണങ്ങളും വഴറ്റി വച്ചിരിക്കുന്ന സവാളയും ചുവന്നുള്ളിയും േചർത്തു വേവിക്കുക.
∙    താറാവു വെന്തു വെള്ളം വറ്റിയ ശേഷം കുറുകിയ തേങ്ങാപ്പാൽ േചർത്തിളക്കി നന്നായി ചൂടാക്കി വാങ്ങാം.

ഗാർഡൻ സാലഡ്

easter_food3



1.    ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങി തൊലി കളഞ്ഞു     കഷണങ്ങളാക്കിയത്
2.    വിനാഗിരി – രണ്ടു വലിയ സ്പൂൺ
    ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
    പഞ്ചസാര – ഒരു നുള്ള്
3.    ലെറ്റൂസ് പിച്ചിക്കീറിയത് – ഒരു കപ്പ്
    പഴുത്ത തക്കാളി – രണ്ട്, കഷണങ്ങളാക്കിയത്
    സാലഡ് കുക്കുമ്പർ തൊലിയോടെ അരിഞ്ഞത്         – ഒരു കപ്പ്
    മുന്തിരി രണ്ടായി മുറിച്ചത് – ഒരു കപ്പ്
    ഫെറ്റാ ചീസ് ക്യൂബ്സ് – അരക്കപ്പ്
4.    വോൾനട്ട് റോസ്റ്റ് ചെയ്തു നുറുക്കിയത് – കാൽ കപ്പ്
    എള്ള് റോസ്റ്റ് െചയ്തത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം


∙    ഒരു സാലഡ് ബൗളിൽ ഉരുളക്കിഴങ്ങു കഷണങ്ങൾ എടുത്ത് രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്ത് ഉടഞ്ഞു പോ കാതെ ഇളക്കി യോജിപ്പിക്കുക.
∙    ഇതിലേക്കു മൂന്നാമത്തെ േചരുവ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙    വിളമ്പുന്നതിനു തൊട്ടു മുൻപ് നാലാമത്തെ േചരുവ വിതറി വിളമ്പാം.

ബട്ടർസ്കോച്ച് സ്പോഞ്ച്

easter_food5



1.    കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
    പാൽ – രണ്ടു ടിൻ
2.    മുട്ടമഞ്ഞ – ആറു മുട്ടയുടേത്
3.    ജെലറ്റിൻ – രണ്ടു വലിയ സ്പൂണ‍്‍
    വെള്ളം – അരക്കപ്പ്
4.    പഞ്ചസാര – ഒരു കപ്പ്
5.    തിളച്ച വെള്ളം – അരക്കപ്പ്
6.    വെണ്ണ – 50 ഗ്രാം
7.    വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ
8.    മുട്ടവെള്ള – ആറു മുട്ടയുടേത്
9.    പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙    കണ്ടൻസ്ഡ് മിൽക്കും പാലും ചേർത്തു യോജിപ്പിക്കുക.
∙    അതിലേക്കു മുട്ടമഞ്ഞ നന്നായി അടിച്ചതും േചർത്തു യോജിപ്പിക്കണം.
∙    ഈ മിശ്രിതം തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾബോയ്‍‌ലിങ് രീതിയിൽ കുറുക്കി വാങ്ങണം.
∙    ജെലറ്റിൻ വെള്ളത്തിൽ കുതിർത്തതും തിളയ്ക്കുന്ന വെള്ള ത്തിനു മുകളിൽ പിടിച്ച് ഡബിൾബോയ്‍‌ലിങ് രീതിയിൽ ഉരുക്കി വാങ്ങി തയാറാക്കിയ ചൂടു കസ്റ്റേർഡിലേക്കു നൂലു പോലെ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം.
∙    ചുവടുകട്ടിയുള്ള പാത്രത്തിൽ പഞ്ചസാര ചേർത്തു ചൂടാക്ക ണം. ഉരുകിത്തുടങ്ങുമ്പോൾ ഇളക്കണം. ചുവപ്പു നിറമാകുമ്പോൾ തിളച്ചവെള്ളം േചർത്തു നന്നായി ഇളക്കിയ ശേഷം വെണ്ണ ചേർത്തു യോജിപ്പിക്കുക. കുറുകി വരുമ്പോൾ വാ ങ്ങി തയാറാക്കി വച്ചിരിക്കുന്ന കസ്റ്റേർഡിൽ ചേർത്തിളക്കു ക. വനില എസ്സൻസും േചർത്തിളക്കണം.
∙    മുട്ടവെള്ള ഒരു ബൗളിലാക്കി എഗ്ഗ്ബീറ്റർ കൊണ്ടു നന്നായി അടിക്കണം. പഞ്ചസാര പൊടിച്ചത് അൽപാൽപം വീതം േച ർത്തടിക്കണം. നല്ല കട്ടിയാകുമ്പോൾ ഇതു കസ്റ്റേർഡിലേക്കു മെല്ലേ ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്ത് ഉപയോഗിക്കാം.
∙    കാരമലൈസ് ചെയ്ത നട്സ്, ചെറി, പുതിനയില എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.


പാചകക്കുറിപ്പുകൾക്കു കടപ്പാട്: റോസ് ജോസ്, ചങ്ങനാശ്ശേരി
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സലിൻ കുമാർ,എക്സിക്യൂട്ടിവ് ഷെഫ്, ദ് ഗേറ്റ്‌വേ ഹോട്ടൽ, മറൈൻഡ്രൈവ്, കൊച്ചി.