ഈസി ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.സവാള – ഒന്ന്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
തക്കാളി – ഒന്ന്, അരിഞ്ഞത്
5.ചിക്കൻ മസാല – രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടു – ഒരു ചെറിയ സ്പൂൺ
6.സോയ സോസ് – ഒരു വലിയ സ്പൂൺ
ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ
7.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മണിക്കൂർ വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്തു രണ്ടു മിനിറ്റു വഴറ്റണം.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മൂടിവച്ചു വേവിക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙മുക്കാൽ വേവാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.
∙വെള്ളം വറ്റിവരുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി വരട്ടിയെടുക്കണം.
∙മല്ലിയില ചേർത്തിളക്കി വാങ്ങാം.