Wednesday 18 May 2022 12:51 PM IST : By Ammu Mathew

ചെമ്മീന്‍ ഇങ്ങനെ തയാറാക്കൂ, വ്യത്യസ്തമായ രുചി ആസ്വദിച്ചറിയൂ!

shrimmmp

ചെമ്മീന്‍ വെളുത്തുള്ള‌ിയും വറ്റൽമുളകും ചേർത്തത്

1.വൃത്തിയാക്കിയ ചെമ്മീൻ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

വിനാഗിരി – ഒരു വലിയ സ്പൂൺ

3.ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

4.വറ്റൽമുളക് – 10, ചതച്ചത്

വെളുത്തുള്ളി – 10 അല്ലി, ചതച്ചത്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ വൃത്തിയാക്കിയതിൽ ഉപ്പും വിനാഗിരിയും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙പരന്ന ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ചശേഷം വറ്റൽമുളകും വെളുത്തുള്ളിയും ചതച്ചതു ചേർത്തു വഴറ്റി, അതിലേക്കു ചെമ്മീൻ ചേർത്ത് ഉലർത്തിയെടുക്കണം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes