ഭക്ഷണം കഴിഞ്ഞ് അൽപം മധുരം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ട്. കാലറി കൂട്ടാതെ ആരോഗ്യം കാക്കുന്ന ഡിസേർട്ട് ആയാലോ. ആപ്പിൾ, പപ്പായ, മാതളനാരങ്ങ എന്നിവ ചേർത്തൊരു ഈസി ഡിസേർട്ട്. ഇവ മൂന്നിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏറെയാണ്. മൂന്നും ഒന്നിക്കുമ്പോൾ ഗുണവും കൂടും. നീർക്കെട്ട് അകറ്റാനും അണുബാധ പ്രതിരോധിക്കാനും മുതൽ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള കഴിവു കൂട്ടാനും വരെ ഇവ ഓരോന്നും തമ്മിൽ തുണയാകുന്നു.
1. ആപ്പിൾ – 250 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്
പപ്പായ – 250 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്
മാതളനാരങ്ങ – 250 ഗ്രാം, അല്ലികൾ അടർത്തിയത്
2. പുതിനയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
തേന്‍ – 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്കു തേനും പുതിനയിലയും ചേർത്തു കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.