മിക്സഡ് ഫ്രൈഡ് റൈസ്
1.ബസ്മതി അരി – രണ്ടു കപ്പ്
2.എണ്ണ – പാകത്തിന്
3.ചിക്കൻ – 250 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്
4.ചെമ്മീൻ – 250 ഗ്രാം
5.മുട്ട – മൂന്ന്, അടിച്ചത്
6.കാരറ്റ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ബീൻസ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
7.സോയ സോസ് – രണ്ടു വലിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
8.സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ബസ്മതി അരി നന്നായി കഴുകി അരമണിക്കൂർ കുതിർത്ത് വേവിച്ചൂറ്റി മാറ്റി വയ്ക്കണം.
∙പാനിൽ മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ പാകത്തിനുപ്പു ചേർത്തു വഴറ്റണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ പാകത്തിനുപ്പും ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരി മാറ്റി വയ്ക്കണം.
∙രണ്ടു വലിയ സ്പൂൺ എണ്ണ കൂടി ചൂടാക്കി മുട്ട പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു ചിക്കിപ്പൊരിച്ചു മാറ്റി വയ്ക്കുക.
∙രണ്ടു വലിയ സ്പൂൺ എണ്ണ കൂടി ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റണം.
∙രണ്ടു മിനിറ്റു വഴറ്റിയ ശേഷം വേവിച്ച അരി ചേർത്തിളക്കണം.
∙ഏഴാമത്തെ ചേരുവ യോജിപ്പിച്ച് പാനിൽ ചേർത്തു തീ കൂട്ടിവച്ച് ഇളക്കി യോജിപ്പിക്കണം.
∙ഇതിലേക്കു വറുത്തു മാറ്റു വച്ചിരിക്കുന്ന ചിക്കനും ചെമ്മീനും മുട്ടയും ചേർത്തിവക്കണം
∙സ്പ്രിങ് അണിയൻ ചേർത്തിളക്കി വാങ്ങാം.
∙ചൂടോടെ വിളമ്പാം.