Friday 24 June 2022 05:21 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിലൊരു മട്ടൺ മസാല, തയാറാക്കാം ഈസിയായി!

muttoon

മട്ടൺ മസാല

1.ആട്ടിറച്ചി – ഒരു കിലോ

2.സവാള – 400 ഗ്രാം, നീളത്തിൽ കനം കുറച്ചരിഞ്ഞത്

തക്കാളി – മൂന്നു–നാല്, അരിഞ്ഞത്

കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – 50 ഗ്രാം

3.വെളിച്ചെണ്ണ – അരക്കപ്പ്

4.മല്ലിയില – 50 ഗ്രാം, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ആട്ടിറച്ചി കഴുകി വൃത്തിയാക്കി, 20 കഷണങ്ങളാക്കി വയ്ക്കണം.

∙ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചശേഷം കുക്കറിലാക്കി വേവിച്ചെടുക്കുക.

∙ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, വെന്ത ഇറച്ചി ചേർത്തു 15 മിനിറ്റ് വഴറ്റി ബാക്കി മല്ലിയില മുകളിൽ വിതറി, നല്ല ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

Tags:
  • Lunch Recipes
  • Non-Vegertarian Recipes
  • Pachakam