Tuesday 04 September 2018 11:48 AM IST : By സ്വന്തം ലേഖകൻ

ഇനി വീട്ടിൽ തയ്യാറാക്കാം രുചിയേറും മിക്സ്ചർ

mix ഫോട്ടോ : സരുൺ മാത്യു

1. കടലമാവ് – അരക്കിലോ

2. എണ്ണ – ഒരു കിലോ

3. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം

കറിവേപ്പില – ഒരു പിടി

4. മുളകുപൊടി – ഒരു െചറിയ സ്പൂൺ

ഉപ്പ് – ഒരു െചറിയ സ്പൂൺ

കായംപൊടി – അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ കാൽ കിലോ കടലമാവ് ഇടഞ്ഞെടുത്ത്, അതിൽ ഒന്നരക്കപ്പ് വെള്ളം േചർത്തു കട്ട കെട്ടാതെ കലക്കി വയ്ക്കണം.

∙ ചൂടായ എണ്ണയിലേക്ക് ഈ മിശ്രിതം ഒരു ഓട്ടത്തവിയിലൂടെ ഒഴിക്കുക. തവി മെല്ലേ ഇളക്കിക്കൊടുക്കണം.

∙ എണ്ണയിലേക്കു വീഴുന്ന ബൂന്ദികൾ കരുകരുപ്പായി വറുത്തു കോരണം.

∙ ബാക്കിയുള്ള കാൽ കിലോ കടലമാവിൽ പാകത്തിനു വെള്ളം ചേർത്ത് ഇടിയപ്പത്തിനെന്ന പോലെ കുഴച്ചു വ യ്ക്കുക. 

∙ ഈ മാവ് ഇടിയപ്പത്തിന്റെ അച്ചിലിട്ടു തിളയ്ക്കുന്ന എണ്ണയിലേക്ക് അൽപാൽപം വീതം ചുറ്റിച്ചു പിഴിഞ്ഞ് ഗോൾഡൻ നിറത്തിൽ വറുത്തു കോരണം. ഇത് കൈകൊണ്ടു മെല്ലേ പൊട്ടിച്ചു വയ്ക്കണം.

∙ ഇനി എണ്ണയില‍്‍ കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു കോരുക. ഇതു വറുത്തു വച്ചിരിക്കുന്ന സേവിനും ബൂന്ദിക്കും ഒപ്പം േചർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിനു മുകളിൽ നാലാമത്തെ േചരുവ വിതറി നന്നായി യോജിപ്പിച്ചു വിളമ്പാം.

 

വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.