Thursday 01 November 2018 04:38 PM IST : By സ്വന്തം ലേഖകൻ

രുചിയിൽ കോംപ്രമൈസില്ല, ഈസി സാമ്പാർ

easy-SAMBAR

ചേരുവകൾ

1.    തുവരപ്പരിപ്പ് – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    പച്ചമുളക് – ഒന്ന്, രണ്ടായി പിളർന്നത്
    സവാള – ഒന്ന്, കഷണങ്ങളാക്കിയത്
    ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്
    തക്കാളി – മൂന്ന്, കഷണങ്ങളാക്കിയത്
    വെണ്ടയ്ക്ക – നാല്, കഷണങ്ങളാക്കിയത്
    സാമ്പാർപൊടി – രണ്ടു വലിയ സ്പൂൺ
    ഉപ്പ് – പാകത്തിന്

2.    വെളിച്ചെണ്ണ  – ഒരു വലിയ സ്പൂൺ

3.    കടുക് – അര ചെറിയ സ്പൂൺ
    വറ്റൽമുളക് – രണ്ട്
    വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

    കായംപൊടി – ഒരു നുള്ള് (LG കായംപൊടി വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക)
    കറിവേപ്പില – രണ്ടു തണ്ട്

4.    മല്ലിയില – അൽപം

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പ്രഷർ കുക്കറിലാക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
∙ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്തു മൂപ്പിച്ച് സാമ്പാറിൽ ചേർക്കുക. കായംപൊടി ചേർക്കാൻ മറക്കരുത്. രണ്ടു മിനിറ്റ് കൂടി നന്നായി തിളപ്പിച്ച് മല്ലിയില വിതറി വാങ്ങാം.