Wednesday 09 June 2021 11:23 AM IST : By Vanitha Pachakam

ഹെൽത്തി ബ്രേക്ക്ഫാസ്റ്റിനായി തയാറാക്കാം എഗ്ഗ്‌ വൈറ്റ് സ്പിനച്ച് ഓംലെറ്റ്, ഈസി റെസിപ്പി!

omlette

എഗ്ഗ്‌ വൈറ്റ് സ്പിനച്ച് ഓംലെറ്റ്

1. മുട്ട വെള്ള – മൂന്നു മുട്ടയുടേത്

2. പാട നീക്കിയ പാൽ- ഒരു വലിയ സ്പൂൺ

മിക്സഡ് ഡ്രൈ ഹെർബ്സ് - അര ചെറിയ സ്പൂൺ

കുരുമുളകുപൊടി - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. ചീര (സ്പിനച്ച്) പൊടിയായി അരിഞ്ഞത് - അരക്കപ്പ്

4. ലോ ഫാറ്റ് ചീസ് ഗ്രേറ്റ് ചെയ്തത് - ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙മുട്ട വെള്ള നന്നായി അടിക്കുക.

∙അതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചു വയ്ക്കുക.

∙ചൂടായ നോൺസ്റ്റിക് തവയിൽ അരിഞ്ഞു വച്ചിരിക്കുന്ന ചീര നിരത്തുക.

∙ചീര ഉണങ്ങിച്ചുരുണ്ടു വരുമ്പോൾ അതിനു മുകളിലേക്ക്, തയാറാക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതം ഒഴിച്ചു പരത്തി, ചെറു തീയിൽ വേവിക്കുക.

∙ഇതിനു മുകളിൽ ചീസ് വിതറി, രണ്ടായി മടക്കി, ചൂടോടെ വിളമ്പണം.

Tags:
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes
  • Breakfast Recipes