Saturday 15 February 2020 03:03 PM IST : By വനിത പാചകം

ഫിഷ് റോൾ വിത്ത് പുതിനച്ചട്നി, ബീഫ് നിറച്ച പടവലങ്ങ കറി! രണ്ടു സ്‌പെഷൽ വിഭവങ്ങൾ ഇതാ...

Fish-roll-puthina-chutnikoppam

ഫിഷ് റോൾ പുതിനച്ചട്നിയ്ക്കൊപ്പം

1. മീൻ കഷണങ്ങളാക്കിയത് – കാൽ കിലോ

2. സവാള  പൊടിയായി അരി‍ഞ്ഞത് – അരക്കപ്പ്

പച്ചമുളക് – മൂന്ന്, പൊടിയായി അരി‍ഞ്ഞത്

ഇ‍ഞ്ചി പൊടിയായി അരി‍ഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരി‍ഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരി‍ഞ്ഞത് – രണ്ടു വലിയ സ്പൂൺ

കുരുമുളകുെപാടി – ഒരു ചെറിയ സ്പൂൺ

മ‍ഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഇറച്ചിമസാലപ്പൊടി – അര െചറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. പുതിനയില – ഒരു കപ്പ്

മല്ലിയില – അരക്കപ്പ്

പച്ചമുളക് – നാല്

െവളുത്തുള്ളി – രണ്ട് അല്ലി

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മീൻ പുഴുങ്ങി ഉടയ്ക്കുക.

∙ ഉടച്ച മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം.

∙ ഈ മിശ്രിതം പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അരയ്ക്കുക.

∙ ആവി കയറ്റിയ മീൻ വട്ടത്തിൽ മുറിച്ച്, വിളമ്പാനുള്ള േപ്ലറ്റിൽ നിരത്തുക.

∙ ഇതിനൊപ്പം അരച്ചു വച്ചിരിക്കുന്ന പുതിനചട്നിയും വ ച്ചു വിളമ്പുക.

ബീഫ് നിറച്ച പടവലങ്ങ കറി

Beef-niracha-padavalanga-curry

1. ഇളം പടവലങ്ങ അരയി‍ഞ്ചു വലുപ്പത്തിൽ വട്ടത്തിൽ മുറിച്ചു കുരു കളഞ്ഞത്– എട്ടു കഷണം

2. നാരങ്ങാനീര്, മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

3. മിൻസ് മീറ്റ് – കാൽ കിലോ

ഉരുളക്കിഴങ്ങു േവവിച്ചുടച്ചത് – അരക്കപ്പ്

ഇ‍ഞ്ചി െപാടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരി‍ഞ്ഞത് – ഒരു െചറിയ സ്പൂൺ

കറിേവപ്പില പൊടിയായി അരി‍ഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്,  പൊടിയായി അരി‍ഞ്ഞത്

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – ഒന്നര ചെറിയ സ്പൂൺ

5. സവാള – ഒന്ന്, അരി‍ഞ്ഞത്

പച്ചമുളക് – രണ്ട്, അരി‍ഞ്ഞത്

ഇ‍ഞ്ചി അരി‍ഞ്ഞത് – ഒരു െചറിയ സ്പൂൺ

6. മുളകുെപാടി – അര വലിയ സ്പൂൺ

മ‍ഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഇറച്ചി മസാലപ്പൊടി – ഒരു െചറിയ സ്പൂൺ

7. ഒരു മുറി േതങ്ങ ചുരണ്ടിപ്പിഴിെ‍ഞ്ഞടുത്ത ഒന്നാം പാൽ – അരക്കപ്പ്

രണ്ടാം പാൽ – ഒന്നരക്കപ്പ്

8. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പടവലങ്ങക്കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ േയാജിപ്പിച്ചതു പുരട്ടി കുറച്ചുസമയം വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി നന്നായി യോ ജിപ്പിച്ചു വയ്ക്കുക.

∙ ഈ മിശ്രിതം പുരട്ടിവച്ചിരിക്കുന്ന പടവലങ്ങ റിങ്സിനുള്ളിൽ നിറച്ചശേഷം നന്നായി അമർത്തി വയ്ക്കുക.

∙ ഇത് ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ വച്ച് അര മണിക്കൂര്‍ ആവിയിൽ വേവിക്കുക.

∙ ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ചു ചൂടാക്കി അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ ഇതിലേക്ക് ആറാമത്തെ േചരുവ അരച്ചതു ചേർത്തു വ ഴറ്റിയശേഷം രണ്ടാം പാൽ േചർത്തിളക്കുക.

∙ തിളയ്ക്കുേമ്പാൾ ഒന്നാം പാൽ ചേർത്തു തിളയ്ക്കുമ്പോ ൾ അടുപ്പിൽ നിന്നു വാങ്ങുക. പാകത്തിനുപ്പു േചർത്തിള ക്കണം.

∙ വിളമ്പാനുള്ള പാത്രത്തിേലക്കു സ്റ്റഫ് ചെയ്ത പടവല ങ്ങ റിങ്സ് നിരത്തിയശേഷം അതിനു മുകളിൽ ചാറു ചൂടോടെ ഒഴിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam