Tuesday 01 December 2020 02:49 PM IST : By സ്വന്തം ലേഖകൻ

ഫിഷ് ഫിങ്കർ, തയാറാക്കാം രുചിയൂറും സ്നാക്ക്!

fish

ഫിഷ് ഫിങ്കർ

1.മീൻ വിരലാകൃതിയിൽ മുറിച്ചത് – ആറു കഷണം

2.നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

3.മുട്ടവെള്ള – ഒരു മുട്ടയുടേത്

4.മൈദ – രണ്ടു വലിയ സ്പൂൺ

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

സോസിന്

6.എണ്ണ – പാകത്തിന്

7.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

8.റെഡ് ചില്ലി സോസ്, തേൻ – പാകത്തിന്

9.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി അര മണിക്കൂർ വയ്ക്കുക.

  • ഇത‌ിലേക്ക് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ള ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു മൈദയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.

  • സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി ഇ‍ഞ്ചിയും വെളുത്തുള്ളിയും വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.

  • മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.