Tuesday 11 August 2020 12:42 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വ്യത്യസ്ത രുചിയിൽ ഫിഷ് ഫ്രൈ വിത്ത് സ്പൈസി സോസ്

fish-fry775fgvhvg ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1.  ഇടത്തരം വലുപ്പമുള്ള മീൻ – മൂന്ന്, മുഴുവനോടെ

2.  നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

4. എണ്ണ – രണ്ടു വലിയ സ്പൂൺ

5. വെളുത്തുള്ളി – 10 അല്ലി, അരിഞ്ഞത്

പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 

വറ്റൽമുളകു ചതച്ചത് – മൂന്നു വലിയ സ്പൂൺ

ജാതിപത്രി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6. ചില്ലി സോസ് – രണ്ടു വലിയ സ്പൂൺ

സോയാസോസ് – രണ്ടു വലിയ സ്പൂൺ

വാളൻപുളി പിഴിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ മീന്‍ കഴുകി വൃത്തിയാക്കി വരഞ്ഞുവയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മീനിൽ നന്നായി പുരട്ടി 15 മിനിറ്റ് വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി  മീൻ വറുത്തു വയ്ക്കുക. 

∙ ചുവടു കട്ടിയുള്ള പരന്ന പാത്രത്തിൽ എണ്ണ ചൂ ടാക്കി അഞ്ചാമത്തെ ചേരുവ ചെറുതീയിൽ വഴറ്റുക. 

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി മൂന്നു മിനിറ്റ് വേവിക്കണം. 

∙ ഈ കൂട്ടിലേക്ക് വറുത്തു വച്ച മീൻ ഓ രോന്നായി വച്ച് ഓരോ വശവും മൂന്നുമിനിറ്റ് വേവിക്കുക. 

∙ മീൻ മറ്റൊരു പാത്രത്തിലേക്കു മാറ്റി ബാക്കിയുള്ള ഗ്രേവി മുകളിൽ ഒഴിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Pachakam