Saturday 20 January 2018 10:25 AM IST : By സ്വന്തം ലേഖകൻ

ഫിഷ് ലോഫ് വീട്ടില്‍ തയാറാക്കാം

minsd_03


1.    മീൻ മിൻസ് െചയ്തത്(വെള്ളം പിഴിഞ്ഞ് അമർത്തി അളന്നത്)    –    ഒരു കപ്പ്
    സവാള പൊടിയായി അരിഞ്ഞത്    –    അരക്കപ്പ്
    പച്ചമുളകു പൊടിയായി അരിഞ്ഞത്    –    ഒരു വലിയ സ്പൂൺ
    ഇഞ്ചി പൊടിയായി അരിഞ്ഞത്    –    ഒരു വലിയ സ്പൂൺ
    മല്ലിയില അരിഞ്ഞത്    –    രണ്ടു വലിയ സ്പൂൺ
    കുരുമുളകുപൊടി    –    ഒരു െചറിയ സ്പൂൺ
    ഉപ്പ്    –    പാകത്തിന്
    സോയാസോസ്    –    ഒരു വലിയ സ്പൂണ്‍
    നാരങ്ങാനീര്    –    ഒരു വലിയ സ്പൂൺ
    മുട്ട    –    ഒന്ന്, അടിച്ചത്
    റൊട്ടിപ്പൊടി    –    അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙    എല്ലാ േചരുവകളും േയാജിപ്പിച്ചു നീളത്തിൽ ഉരുട്ടി ടിൻ ഫോയിൽ കൊണ്ടു പൊതിഞ്ഞു വയ്ക്കുക.
∙    ഇതു കണ്ടു റോൾ ആക്കി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ‌ വച്ച് അര മണിക്കൂർ വേവിക്കുക.
∙    ചൂടാറിയ ശേഷം ഫ്രിഡ്ജില‍്‍ വയ്ക്കുക.
∙    ആവശ്യാനുസരണം സ്ലൈസ് െചയ്ത് ഉപയോഗിക്കാം.
∙    സാലഡിനു നടുവിൽ വച്ചോ മയണീസിനൊപ്പം വിളമ്പാം.

മീന്‍ സ്റ്റഫ്ഡ് കട്‌ലറ്റ് ഉണ്ടാക്കാം

മിന്‍സ്ഡ് മീന്‍ വാഴയിലയില്‍ ചുട്ടത്



തയാറാക്കിയത്: അമ്മു മാത്യു