Thursday 07 October 2021 11:24 AM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കുമൊപ്പം മീൻ മസാല റോസ്‌റ്റ്, ഈസി റെസിപ്പി!

fidhroatss

മീൻ മസാല റോസ്‌റ്റ്

1.മുള്ളില്ലാത്ത മീൻ കഷണങ്ങൾ – ആറ്

2.വെളിച്ചെണ്ണ – അരക്കപ്പ്

3.കടുക് – ഒരു ചെറിയ സ്പൂൺ

4.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – നാല്, അരിഞ്ഞത്

6.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

7.പുളിയുള്ള തക്കാളി മിക്സിയിൽ അടിച്ചത് – ഒന്നരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ കഷണങ്ങൾ കഴുകി വ‍ൃത്തിയാക്കി വയ്ക്കുക.

∙പരന്ന പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിക്കുക.

∙പകുതി മൂപ്പാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചോർത്തു നന്നായി വഴറ്റുക.

∙തീ കുറച്ച ശേഷം മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക.

∙മസാലമൂത്ത മണം വരുമ്പോൾ തക്കാളി അടിച്ചതും പാകത്തിനുപ്പും ചേർത്ത് എണ്ണ തെളിയും വരെ നന്നായി വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ മീൻ കഷണങ്ങൾ മസാലയുടെ മുകളിൽ നിരത്തി, കുറച്ചു മസാല മീനിനു മുകളിൽ കോരിയിട്ടു മൂടിവയ്ക്കുക.

∙നല്ല തീയിൽ രണ്ടു മിനിറ്റ് വച്ച ശേഷം തീ കുറച്ച് ആറു മുതൽ പത്തു മിനിറ്റ് വരെ വേവിക്കുക.

∙വെള്ളം വറ്റിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി സെർവിങ് പ്ലേറ്റിൽ നിരത്തി അലങ്കരിച്ചു വിളമ്പുക.



Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes