Thursday 29 December 2022 05:00 PM IST : By അമ്മു മാത്യു

ഫിഷ് പൈ വിത് പൊട്ടേറ്റോ, ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഇതാ കിടിലൻ റെസിപ്പി!

christmas-treat4 ഫോട്ടോ : സരുൺ മാത്യു

1. മീൻ, മുള്ളില്ലാതെ – മുക്കാൽ കിലോ

2. വെണ്ണ – രണ്ടു വലിയ സ്പൂൺ

3. സവാള അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – നാല്, അറ്റം പിളർന്നത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

4. തക്കാളി അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

ടോപ്പിങ്ങിന്

5. ഉരുളക്കിഴങ്ങ് – നാലു വലുത്

6. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

ചൂടുപാൽ – അര–ഒരു കപ്പ്

വെണ്ണ – രണ്ടു വലിയ സ്പൂൺ

7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8. മുട്ട പുഴുങ്ങിയത് – രണ്ട്, സ്ലൈസ് ചെയ്തത്

9. വെണ്ണ ഉരുക്കിയത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ മീൻ നല്ല വലുപ്പമുള്ള കഷണങ്ങളാക്കി വയ്ക്കണം.

∙ വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു തക്കാളിയും ഉപ്പും ചേർത്തു വഴറ്റിയ ശേഷം മീനും ചേർത്തിളക്കി അടച്ചു വച്ചു വേവിക്കണം. ഗ്രേവി കുറുകിത്തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ടോപ്പിങ് തയാറാക്കാൻ ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ച്, ആറാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വയ്ക്കുക.

∙ മയം പുരട്ടിയ ഒരു പൈ ഡിഷിൽ മീൻ മിശ്രിതം നിരത്തി, അതിൽ മുട്ട സ്ലൈസ് ചെയ്തതു യോജിപ്പിക്കുക.

∙ ഇതിനു മുകളിൽ ടോപ്പിങ് മിശ്രിതം നിരത്തി ഫോർക്ക് കൊണ്ടു വരച്ച ശേഷം മുകളിൽ വെണ്ണ ഉരുക്കിയതു ബ്രഷ് ചെയ്യുക. 

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഗോൾഡ ൻ ബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.