Tuesday 15 June 2021 04:22 PM IST : By Vanitha Pachakam

ചോറിനു കൂട്ടാൻ രുചിയൂറും മീന്‍ തക്കാളിക്കറി, ഈസി റെസിപ്പി!

fish

മീന്‍ തക്കാളിക്കറി

1. മീൻ – അരക്കിലോ

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക്, ഉലുവ – അര െചറിയ സ്പൂൺ വീതം

4. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

6. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മുളകുപൊടി – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. തക്കാളി – ഒന്ന്, അരിഞ്ഞത്

8. തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിേലക്കു സവാള ചേർ‌ത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.

∙തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ അൽപം വെള്ളംേ േചർത്തിളക്കി മീനും ചേർത്തു തിളപ്പിക്കുക. മീൻ വെന്ത ശേഷം തേങ്ങാപ്പാല്‍ േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes