Wednesday 02 January 2019 12:51 PM IST : By സ്വന്തം ലേഖകൻ

എണ്ണ വീണ്ടും ചൂടാക്കുമ്പോൾ; ചൂടാക്കിയ എണ്ണയുടെ ദോഷം നിശ്ചയിക്കുന്നത് ഇങ്ങനെ

oil

പലതവണ ചൂടാക്കിയ പാചകഎണ്ണ അനാരോഗ്യകരമാണെന്നു െതളിയിക്കപ്പെട്ടിട്ടുണ്ട്.

∙ ഉപയോഗിക്കുന്ന എണ്ണ ഏതാണെന്നും എത്ര നേരം ചൂടാക്കുന്നുവെന്നും ഏതു തരത്തിലാണ് ചൂടാക്കിയതെന്നും (ഡീപ്, ഷാലോ ഫ്രൈയിങ്) ഏതു ഭക്ഷണമാണ് ഉണ്ടാക്കിയതെന്നും അനുസരിച്ചാണ് ചൂടാക്കിയ എണ്ണയുെട ദോഷം നിശ്ചയിക്കുന്നത്.

∙ ആദ്യ ഉപയോഗത്തിനുശേഷം എണ്ണയുെട ചൂട് മാറ്റി, അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പിയിൽ അടച്ചുവയ്ക്കാം.

∙ വീണ്ടും എടുക്കുമ്പോൾ എണ്ണ കറുത്ത നിറത്തിലോ കുഴമ്പുപരുവത്തിലോ െതളിമ ഇല്ലാത്ത അവസ്ഥയിലോ ആണെങ്കിൽ ഉപയോഗിക്കരുത്.

∙ ചൂടാക്കുമ്പോൾ പുകയുകയാണെങ്കിലും ഉപയോഗിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ബി. സുമാദേവി , ഇഎസ്ഐ േഹാസ്പിറ്റൽ, ഉദ്യോഗമണ്ഡൽ