Wednesday 19 October 2022 03:40 PM IST : By സ്വന്തം ലേഖകൻ

‘ദോശയ്ക്കുള്ളിൽ നൂഡിൽസ്, രുചിയെ കൊല്ലരുതേ...’; പാചകപരീക്ഷണം നടത്തിയ ഫൂഡ് വ്ലോഗർക്കു ട്രോളോടു ട്രോള്‍, വി‍ഡിയോ

noodles-dosaaa

ദോശയ്ക്കുള്ളിൽ നൂഡിൽസ്..! പലര്‍ക്കും ഇത് ചിന്തിക്കാന്‍ പോലും പറ്റില്ലെങ്കിലും, അത്തരമൊരു രുചിക്കൂട്ടുമായി എത്തിയിരിക്കുകയാണ് ഫൂഡ് വ്ലോഗറായ യുവതി. ‘കൊറിയന്‍ ഫ്യൂഷന്‍ ദോശ’ എന്ന പേരിലാണ് പാചകത്തില്‍ പുത്തന്‍ പരീക്ഷണവുമായി ഫൂഡ് വ്ലോഗർ എത്തിയത്. തൊട്ടുപിന്നാലെ വിമര്‍ശനവുമായി ദോശ പ്രേമികളും എത്തിയതോടെ സംഭവം കളറായി.

‘ദോശയ്ക്കുള്ളിൽ നൂഡിൽസ്, രുചിയെ കൊല്ലരുതേ...’, ‘ആ കുട്ടിയോട് ഇങ്ങനെ ദോശയുണ്ടാക്കരുതെന്ന് ആരെങ്കിലും പറയൂ..’, ‘ഫ്യൂഷൻ എന്ന പേരും പറഞ്ഞു എന്തും ചെയ്യാമെന്നാണോ?’.. എന്നിങ്ങനെ നീളുന്നു രസികന്‍ കമന്റുകള്‍. യുവതി പങ്കുവച്ച റീല്‍സിന് ഭക്ഷണപ്രേമികളായ നിരവധിപേരാണ് കമന്റുമായി എത്തിയത്. വിഡിയോ കാണാം..  

Tags:
  • Pachakam