മടി പിടിച്ചിരിക്കുന്ന പ്രഭാതങ്ങളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ്. അതാണ് പാൻകേക്ക്. ബ്രേക്ക്ഫാസ്റ്റാ യി മാത്രമല്ല ലഞ്ച് ബോക്സിലേക്കും നാലുമണികാപ്പിക്കും പറ്റിയ രണ്ടു പാൻ കേക്കുകൾ ഇതാ.


"/> ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാൻ ഫ്രൂട്ട് പാൻകേക്കും ബനാന പാൻകേക്കും മടി പിടിച്ചിരിക്കുന്ന പ്രഭാതങ്ങളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ്. അതാണ് പാൻകേക്ക്. ബ്രേക്ക്ഫാസ്റ്റാ യി മാത്രമല്ല ലഞ്ച് ബോക്സിലേക്കും നാലുമണികാപ്പിക്കും പറ്റിയ രണ്ടു പാൻ കേക്കുകൾ ഇതാ.


" itemprop="description"/> മടി പിടിച്ചിരിക്കുന്ന പ്രഭാതങ്ങളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ്. അതാണ് പാൻകേക്ക്. ബ്രേക്ക്ഫാസ്റ്റാ യി മാത്രമല്ല ലഞ്ച് ബോക്സിലേക്കും നാലുമണികാപ്പിക്കും പറ്റിയ രണ്ടു പാൻ കേക്കുകൾ ഇതാ.


"/> മടി പിടിച്ചിരിക്കുന്ന പ്രഭാതങ്ങളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ്. അതാണ് പാൻകേക്ക്. ബ്രേക്ക്ഫാസ്റ്റാ യി മാത്രമല്ല ലഞ്ച് ബോക്സിലേക്കും നാലുമണികാപ്പിക്കും പറ്റിയ രണ്ടു പാൻ കേക്കുകൾ ഇതാ.


"/>
Tuesday 26 May 2020 05:09 PM IST : By വനിത പാചകം

ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാൻ ഫ്രൂട്ട് പാൻകേക്കും ബനാന പാൻകേക്കും

banana pancake

മടി പിടിച്ചിരിക്കുന്ന പ്രഭാതങ്ങളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ്. അതാണ് പാൻകേക്ക്. ബ്രേക്ക്ഫാസ്റ്റാ യി മാത്രമല്ല ലഞ്ച് ബോക്സിലേക്കും നാലുമണികാപ്പിക്കും പറ്റിയ രണ്ടു പാൻ കേക്കുകൾ ഇതാ.



ഫ്രൂട്ട് പാൻകേക്ക്

fruit pancake

1. ഗോതമ്പുപൊടി – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

മുട്ട – ഒന്ന്, അടിച്ചത്

പാൽ – ഒന്നരക്കപ്പ്

വെണ്ണ – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

2. വെണ്ണ – ഒരു വലിയ സ്പൂൺ

3. പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

4. മിക്സഡ് ഫ്രൂട്ട് ജാം – മൂന്നു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

5. കോൺഫ്‌ളോർ – ഒരു ചെറിയ സ്പൂൺ

6. നാരങ്ങാനീര് – അര ചെറിയ സ്പൂൺ


പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു മാവു തയാറാക്കുക.

∙ തവ ചൂടാക്കി അൽപം വെണ്ണ പുരട്ടി ഓരോ തവി മാവു വീതം കോരിയൊഴിച്ചു പരത്തി ദോശ ചുടും പോലെ ചുട്ടെടുക്കുക.

∙ ഫില്ലിങ് തയാറാക്കാൻ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു വേവിക്കണം. അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം ഊറ്റി വയ്ക്കുക. ജാമും വെള്ളവും യോജിപ്പിച്ചു മിക്സിയിലൊന്ന് കറക്കിയ ശേഷം പാനിലാക്കി അടുപ്പത്തു വയ്ക്കുക. ഇതിലേക്കു കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കി പേസ്റ്റു പോലെയാക്കിയതും നാരങ്ങാനീരും ചേർത്തു തുടരെയിളക്കുക. നന്നായി കുറുകി വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന പൈനാപ്പിളും ചേർത്തിളക്കി ചൂടാക്കണം. ഇതാണ് ഫില്ലിങ്.

∙ ഓരോ പാൻകേക്കിനുള്ളിലും അൽപം ഫില്ലിങ് വീതം വ ച്ചു ചുരുട്ടി വിളമ്പാം.


ബനാന പാൻകേക്ക്

banana pancake

1. മൈദ – മുക്കാൽ കപ്പ്

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

2. റോബസ്റ്റ – രണ്ട്, നന്നായി ഉടച്ചത്

പച്ചമോര് – കാൽ കപ്പ്

പഞ്ചസാര – കാൽ കപ്പ്

വെണ്ണ – നാലു വലിയ സ്പൂൺ, ഉരുക്കിയത്

മുട്ട – ഒന്ന്

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ


പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി നന്നായി യോജിപ്പിക്കുക.

∙ മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കണം.

∙ മൈദക്കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ അടിച്ചതും ചേർത്തി ളക്കുക.

∙ തവ ചൂടാകുമ്പോൾ അൽപം വെണ്ണ പുരട്ടിയ ശേഷം ഓരോ തവി മാവു വീതം കോരിയൊഴിച്ചു ചെറുതീയിൽ വയ്ക്കുക. മുകളിൽ കുമിളകൾ വന്നു തുടങ്ങുമ്പോൾ മറിച്ചിട്ടു ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക.

∙ തേനിനോ പാനിക്കോ ഒപ്പം വിളമ്പാം.