Tuesday 11 January 2022 12:18 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കൂട്ടത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ഈസി റെസിപ്പി, ഗാർലിക് മഷ്റൂം പാസ്ത!

pasta

ഗാർലിക് മഷ്റൂം പാസ്ത

1.ഫ്യൂസില്ലി പാസ്ത – 400 ഗ്രാം

2.കൂൺ – 450 ഗ്രാം

വെളുത്തുള്ളി – ഒരല്ലി

കാരറ്റ് – ഒരു ചെറുത്

4.വെണ്ണ – 75 ഗ്രാം

5.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6.ക്രീം – 200 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ പാനിൽ വെള്ളം തിളപ്പിക്കുക. ഇതിൽ പാസ്ത ചേർത്തു വേവിക്കണം.

∙പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി അഢ്ചു മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം.

∙കൂൺ കനം കുറച്ചരിഞ്ഞു വയ്ക്കണം. വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചു വയ്ക്കണം. കാരറ്റ് ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം. പാനിൽ വെണ്ണ ചൂടാക്കി കൂണും വെളുത്തുള്ളിയും കാരറ്റും ചേർത്തു വഴറ്റുക.

∙പാസ്ത വേവിച്ചത് ഊറ്റി കൂൺ മിശ്രിതത്തിൽ ചേർത്ത് ഇളക്കണം. ക്രീമും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. ചൂടോടെ ഉടൻ തന്നെ വിളമ്പാം. ആവശ്യമെങ്കിൽ ബ്രോക്ക്‌ലി വേവിച്ചതും ബേസിൽ ലീവ്സും ചേർക്കാം.





Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam