Friday 07 January 2022 04:16 PM IST : By Bina Mathew

രുചിയൂറും ജിൻജർ ചിക്കൻ, ചപ്പാത്തിയാകട്ടെ ചോറാകട്ടെ കറിയായി ഇതു മാത്രം മതി!

gingerch

ജിൻജർ ചിക്കൻ

1.ചിക്കൻ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2.സോയാസോസ് – രണ്ടു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – അരക്കപ്പ്

4.പച്ചമുളക് പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ

5.സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

6.ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ

7.മുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂർ വച്ച ശേഷം വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙പാനിൽ‌ എണ്ണ ചൂടാക്കി പച്ചമുളകു ചേർത്തു നിറം മാറാതെ വഴറ്റിക്കോരുക.

∙ഇതേ എണ്ണയിലേക്ക് സവാള ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വഴറ്റണം. ഇതിലേക്ക് ഇഞ്ചി അരച്ചതും ചേർത്തു നന്നായി വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ മുളകുപൊടി ചേർത്ത ശേഷം ചിക്കൻ വേവിച്ചതു ചേർത്തു വേവിച്ചു വരട്ടിയെടുക്കണം.

∙വറുത്തു വച്ച പച്ചമുളകു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes